image

1 Jan 2024 3:55 PM IST

Stock Market Updates

നേട്ടത്തോടെ വിപണികള്‍; ദലാല്‍ തെരുവില്‍ ഹാപ്പി ന്യൂ ഇയര്‍

MyFin Desk

markets with advantage, happy new year at dalal street
X

Summary

  • സെഷനില്‍ വലിയ ചാഞ്ചാട്ടങ്ങള്‍
  • നെസ്‍ലെ ഇന്ത്യക്ക് മികച്ച നേട്ടം
  • ധനകാര്യ ഓഹരികളില്‍ ഇടിവ്


ഇന്ന് പുതുവത്സര ദിനത്തില്‍ വ്യാപാര സെഷന്‍റെ ഏറിയ നേരവും ചുവപ്പിലായിരുന്ന വിപണി സൂചികകള്‍ അവസാന മണിക്കൂറുകളില്‍ വലിയ ചാഞ്ചാട്ടം പ്രകടമാക്കി. ഒടുവില്‍ പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയുടെ ഗതി സംബന്ധിച്ച് ട്രേഡര്‍മാര്‍ ആശയക്കുഴപ്പത്തിലാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സൂചികകളുടെ പോക്ക് . സെന്‍സെക്സ് 31.68 അഥവാ 0.04 ശതമാനം നേട്ടത്തില്‍ 72,271.94ലും നിഫ്റ്റി 10.50 പോയിന്‍റ് അഥവാ 0.05 ശതമാനം നേട്ടത്തില്‍ 21,741.90ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ റാലികള്‍ക്കു ശേഷം ഒരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങി.

വിശാലമായ വിപണി സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.63 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.54 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.54 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.73 ശതമാനവും നേട്ടത്തിലായിരുന്നു.

ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ

ഇന്ന് നിഫ്റ്റി 50-യില്‍ നെസ്‍ലെ ഇന്ത്യ (2.95 ശതമാനം), അദാനി എന്‍റര്‍പ്രൈസസ് (1.89 ശതമാനം), അദാനി പോര്‍ട്‍സ്( 1.50 ശതമാനം), കോള്‍ ഇന്ത്യ (1.60 ശതമാനം), ടെക് മഹീന്ദ്ര (1.58 ശതമാനം) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്സില്‍ നെസ്‍ലെ ഇന്ത്യ (2.94 ശതമാനം), ടെക് മഹീന്ദ്ര (1.66 ശതമാനം), എച്ച്‍സിഎല്‍ ടെക് (1.29 ശതമാനം), ടാറ്റ മോട്ടോര്‍സ് (1.25 ശതമാനം), വിപ്രൊ (1.19 ശതമാനം) എന്നിവയാണ് മികച്ച നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് നഷ്ടത്തിലായ ഓഹരികൾ

എഷര്‍ മോട്ടോര്‍സ് (2.62 ശതമാനം), ഭാരതി എയര്‍ടെല്‍ ( 1.96 ശതമാനം), മഹീന്ദ്ര & മഹീന്ദ്ര (1.58 ശതമാനം),ബജാജ് ഓട്ടോ (1.46 ശതമാനം), ഹിന്‍ഡാല്‍കോ (1.20 ശതമാനം), എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ഭാരതി എയര്‍ടെല്‍ ( 1.92 ശതമാനം), മഹീന്ദ്ര & മഹീന്ദ്ര ( 1.43 ശതമാനം), ബജാജ് ഫിന്‍സെര്‍വ് ( 0.66 ശതമാനം), ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (0.66) എച്ച്‍ഡിഎഫ്‍സി ബാങ്ക് ( 0.53 ശതമാനം) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.

സെക്ടറൽ സൂചികകൾ

മീഡിയ സൂചികയാണ് നിഫ്റ്റിയില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്, 1.78 ശതമാനം. പൊതുമേഖലാ ബാങ്ക് (0.76 ശതമാനം), എഫ്‍എംസിജി (0.54 ശതമാനം) ഐടി (0.51 ശതമാനം) എന്നിവയും മികച്ച നേട്ടം കൈവരിച്ചു. ധനകാര്യ സേവനങ്ങളാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്, 0.14 ശതമാനം. ഓട്ടൊ, സ്വകാര്യ ബാങ്ക്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇടിവിലായിരുന്നു.