image

16 Jan 2024 3:51 PM IST

Stock Market Updates

റാലി അവസാനിപ്പിച്ച് ക്ലോസിംഗ്; വലിയ ഇടിവ് ഐടിക്ക്

MyFin Desk

closing by ending the rally, big decline for it
X

Summary

  • ഐടി, ഹെല്‍ത്ത്കെയര്‍ എന്നിവയും 1 ശതമാനത്തിന് മുകളില്‍ ഇടിഞ്ഞു
  • മികച്ച നേട്ടം മെറ്റല്‍ സൂചികയില്‍
  • മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് സൂചികകളും ഇടിവില്‍


തുടർച്ചയായ അഞ്ച് ദിവസത്തെ റാലിക്ക് ശേഷം ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകള്‍ ഇന്ന് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് തിരിഞ്ഞതും ആഗോള വിപണികളില്‍ നിന്നുള്ള നെഗറ്റിവ് സൂചികകളും വിപണി വികാരത്തെ സ്വാധീനിച്ചു .സെന്‍സെക്സ് 199.17 പോയിന്‍റ് അഥവാ 0.27 ശതമാനം ഇടിവോടെ 73,128.77ലും നിഫ്റ്റി 65.15 പോയിന്‍റ് അഥവാ 0.29 ശതമാനം താഴ്ന്ന് 22,032.30ലും എത്തി. റിയല്‍റ്റി സൂചികയിലാണ് ഇന്ന് വലിയ ഇടിവ് പ്രകടമായത്.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.36 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.48 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.43 ശതമാനവും നേട്ടമുണ്ടാക്കി.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ റിയല്‍റ്റി സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 1.66. ശതമാനം. ഐടി, ഹെല്‍ത്ത്കെയര്‍ എന്നിവയും 1 ശതമാനത്തിന് മുകളില്‍ ഇടിഞ്ഞു. എഫ്‍എംസിജി, മീഡിയ, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓയില്‍-ഗ്യാസ് എന്നിവ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മറ്റെല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു. മെറ്റല്‍ സൂചികയാണ് വലിയ നേട്ടം കരസ്ഥമാക്കിയത്, 0.99 ശതമാനം.

ഇന്ന് നിഫ്റ്റി 50-യില്‍ ബിപിസിഎല്‍ (2.73%), ടാറ്റ സ്‍റ്റീല്‍ (1.74%), ടൈറ്റന്‍ (1.54 %), ഐടിസി (1.60%), മാരുതി (1.08% ) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഡിവിസ്‍ലാബ് (2.11%), എച്ച്സിഎല്‍ ടെക് (2.09%), എന്‍ടിപിസി (1.81%), വിപ്രൊ (1.79%),ഇന്‍ഫോസിസ് (1.58%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ടാറ്റ സ്‍റ്റീല്‍ (1.70%), ടൈറ്റന്‍ (1.54 %), ഐടിസി (1.49 %), മാരുതി (1.13 % ), എല്‍ടി (1.03 %) എന്നിവ മികച്ച നേട്ടം കൊയ്തു. വിപ്രൊ (1.93 %), എച്ച്സിഎല്‍ ടെക് (1.87 %), എന്‍ടിപിസി (1.84 %), റിലയന്‍സ് (1.43 %) , ഇന്‍ഫോസിസ് (1.27%) എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി ,ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ ഇടിവ് രേഖപ്പെടുത്തി. ചൈനയുടെ ഷാങ്ഹായ് വിപണി നേട്ടത്തിലാണ്.