5 Feb 2024 3:51 PM IST
Summary
- ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയിലാണ് ഏറ്റവും വലിയ ഇടിവ്
- ഫാര്‍മ മേഖലയാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തില്‍
സെഷനിന്‍റെ ആദ്യ മണിക്കൂറുകളിലുണ്ടായിരുന്ന നേട്ടങ്ങള്‍ കൈവിട്ട് ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകള്‍ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ യുഎസ് തൊഴില്‍ ഡാറ്റയുടെ പശ്ചാത്തലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതും ഏഷ്യന്‍ വിപണികളില്‍ പൊതുവില്‍ പ്രകടമായ നെഗറ്റിവ് പ്രവണതയും നിക്ഷേപകരെ സ്വാധീനിച്ചു.
സെന്‍സെക്സ് 354.21 പോയിന്‍റ് അഥവാ 0.49 ശതമാനം നഷ്ടത്തോടെ 71,731.42ല്‍ എത്തി. നിഫ്റ്റി 82.10 പോയിന്‍റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 21,771.70ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.14 ശതമാനം നഷ്ടത്തിലും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.26 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.02 ശതമാനം കയറിയപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.23 ശതമാനം താഴ്ന്നു
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയാണ് ഇന്ന് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 1.19 ശതമാനം. എഫ്എംസിജി (0.76%), ധനകാര്യ സേവനങ്ങള്‍ (0.58%), ഐടി (0.43%) എന്നിവയും വലിയ ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, ധനകാര്യ സേവനങ്ങള്‍, പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക് എന്നിവയും ഇടിവിലാണ്. ഫാര്‍മ മേഖലയാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്, 1.79 ശതമാനം. ഓയില്‍-ഗ്യാസ് (1.44%), ഹെല്‍ത്ത്കെയര്‍ (1.53%), ഓട്ടൊ (1.21%), റിയല്‍റ്റി (0.77 %), മെറ്റല്‍ എന്നിവയും നേട്ടത്തിലാണ്.
നിഫ്റ്റി 50-യില്‍ ടാറ്റാ മോട്ടോര്‍സ് (5.80%), കോള്‍ ഇന്ത്യ (5.12%),ബിപിസിഎല്‍ (3.14%),സണ്‍ഫാര്‍മ (3.06%), സിപ്ല (2.85%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. യുപിഎല്‍ (10.92%), ബജാജ് ഫിനാന്‍സ് (3.24%), ഭാരതി എയര്‍ടെല്‍ (3.23%),എച്ച്ഡിഎഫ്‍സി ലൈഫ് (2.68%), ഗ്രാസിം (2.59%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ടാറ്റാ മോട്ടോര്‍സ് (5.80%), സണ്‍ഫാര്‍മ (3.06%), പവര്‍ഗ്രിഡ് (4.10 %), എം&എം (3.24%) ടാറ്റാ സ്‍റ്റീല്‍ (2.89 %)എന്നിവ മികച്ച നേട്ടം കൊയ്തു. ബജാജ് ഫിനാന്‍സ് (3.33 %), ഭാരതി എയര്‍ടെല്‍ (3.25 %), മാരുതി (2.22 %), ബജാജ് ഫിന്‍സെര്‍വ് (2.03 %), എച്ച്സിഎല്‍ ടെക് (1.80 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍റെ നിക്കി, നേട്ടത്തിലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
