25 Jan 2024 10:24 AM IST
Summary
- എഫ്&ഒ കരാറുകൾ കാലഹരണപ്പെടുന്നതിനാൽ അസ്ഥിരത പ്രതീക്ഷിക്കുന്നു
- വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു
- ബ്രെന്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 80.33 ഡോളറിലെത്തി
ഐടി ഓഹരികളിലെ ശക്തമായ വില്‍പ്പനയും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പുറത്തേക്കൊഴുക്കും കാരണം വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഇടിഞ്ഞു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 227.72 പോയിന്റ് താഴ്ന്ന് 70,832.59 എന്ന നിലയിലെത്തി. നിഫ്റ്റി 55.7 പോയിന്റ് താഴ്ന്ന് 21,398.25 ലെത്തി.
സെൻസെക്സിലെ ഓഹരികളില്‍ ടെക് മഹീന്ദ്ര ഏകദേശം 4 ശതമാനം ഇടിഞ്ഞു. ഡിസംബർ പാദത്തിൽ അറ്റാദായം 60 ശതമാനം ഇടിഞ്ഞ് 510.4 കോടി രൂപയില്‍ എത്തിയെന്ന് ബുധനാഴ്ച കമ്പനി റിപ്പോർട്ട് ചെയ്തതിരുന്നു. എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, വിപ്രോ, ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇടിവ് നേരിടുന്ന മറ്റ് പ്രധാന ഓഹരികള്‍.
ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായും ഹോങ്കോങ്ങും പോസിറ്റീവായി വ്യാപാരം നടത്തുന്നു, സിയോളും ടോക്കിയോയും താഴ്ന്നു. യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര നോട്ടിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച 6,934.93 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 80.33 ഡോളറിലെത്തി.
"ജനുവരിയിലെ എഫ്&ഒ കരാറുകൾ കാലഹരണപ്പെടുന്നതിനാൽ അസ്ഥിരത പ്രതീക്ഷിക്കുന്നു. എഫ്‌ഐഐകളുടെ വിൽപ്പന, ഡബ്ല്യുടിഐ ഓയിൽ കുതിച്ചുയരൽ, യുഎസ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ മങ്ങിയത് എന്നിവ നെഗറ്റീവ് കാറ്റലിസ്റ്റുകളിൽ ഉൾപ്പെടുന്നു," മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 689.76 പോയിന്റ് അഥവാ 0.98 ശതമാനം ഉയർന്ന് 71,060.31 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 215.15 പോയിന്റ് അഥവാ 1.01 ശതമാനം ഉയർന്ന് 21,453.95 ൽ അവസാനിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
