27 Oct 2026 3:20 PM IST
ഓഹരികൾക്ക് ഒടുക്കത്തെ പെർഫോമൻസ് എന്ന് സിഎൽഎസ്എ; ടാറ്റ കൺസ്യൂമറിന്റെ ഷെയറുകൾ എയറിൽ
Amritha Elizabeth Abraham
Summary
ഉപ്പു തീറ്റിച്ച് ലാഭമുണ്ടാക്കിയതാണ് ടാറ്റ കൺസ്യുമർ പ്രോഡക്ട്സിന്റെ മിടുക്ക് എന്നാണ് ജനസംസാരം. റിപ്പോർട്ടുകളും അതുതന്നെ പറയുന്നു. ഇന്ന് കമ്പനിയുടെ ഓഹരികൾ വിപണിയിൽ ഹീറോ ആണ്; ഇന്നത്തെ ടോപ് പെർഫോമിംഗ് സ്റ്റോക്ക്!
പാദഫലങ്ങളിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെ ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ, ഭാവിയിൽ ഓഹരികൾ എങ്ങനെ പെരുമാറും എന്ന അന്വേഷണത്തിലായി പ്രമുഖ ബ്രോക്കറേജുകൾ. അങ്ങനെ സി എൽ എസ് എ പറഞ്ഞു ഇപ്പോൾ ഓഹരികൾ ഔട്പേർഫോം ചെയ്യാനുള്ള സാധ്യത വളരെ അധികമാണെന്ന്. സി എൽ എസ് എ മാത്രമല്ല ഗോൾഡ്മാൻ സാക്സും സിറ്റിയും ജെഫറീസും എല്ലാം ഇപ്പൊ വാങ്ങിയ നൂറിരട്ടി വാങ്ങിയ പോലെ എന്ന പരസ്യവാചകം ഓർമിപ്പിക്കും വിധം ബൈ റേറ്റിങ്ങും നൽകിയതോടെ ഓഹരികൾ അങ്ങ് കത്തിക്കയറി. ഓഹരികൾ നിലവിൽ 957.45 രൂപക്കും 999.50 രൂപക്കും ഇടയിലായാണ് വ്യാപാരം തുടരുന്നത്. മാത്രമല്ല ഓഹരികൾ 999 രൂപ 50 പൈസ എന്ന ഉയർന്ന നിലയിൽ എത്തുകയും ചെയ്തു.
ബ്രോക്കറേജ് റഡാർ
എന്നാൽ ഓഹരികൾ ഇതുക്കും മേലെ പറക്കും എന്ന് ഏജൻസികൾ ധൈര്യം കൊടുക്കുന്നു. അവർ പറഞ്ഞതുപോലെ ഓഹരികൾ റോക്കറ്റുപോലെ പായുന്നുണ്ട്. സി എൽ എസ് എ വാദിക്കുന്നു, ഞാൻ അപ്പോഴേ പറഞ്ഞതാണ് ഓഹരികൾക്ക് ഔട്പേർഫോം ആണെന്ന്. അതുകൊണ്ട് തന്നെ നിലവിലെ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന ലെവലായ 1,282 രൂപയെക്കാളും കൂടിയ 1,372 രൂപയാണ് ഏജൻസി ലക്ഷ്യവിലയായി നൽകിയിരിക്കുന്നത്. ജിഎസ് 1325 രൂപയും, ജെഫറീസ് 1250 രൂപയും, സിറ്റി 1225 രൂപയും, മോർഗൻ സ്റ്റാൻലി 1202 രൂപയും, എച്ച്എസ്ബിസി 1170 രൂപയുമാണ് ലക്ഷ്യവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.
നല്ല സാമ്പത്തികമുള്ള കുടുംബമായത് കൊണ്ട് പേടിക്കേണ്ട
കമ്പനി ടാറ്റ കുടുംബത്തിലെയായത്കൊണ്ട് പൈസ ഇട്ടവർക്ക് ആശ്വാസമാണ്. മാത്രമല്ല, കമ്പനിയുടെ രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ വൻ മുന്നേറ്റമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മൊത്തം വരുമാനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവോടെ 5,661 കോടി രൂപയും, അറ്റാദായത്തിൽ 16.2 ശതമാനത്തിന്റെ വർദ്ധനവോടെ 469 കോടി രൂപയും നേടാൻ കമ്പനിക്ക് സാധിച്ചു. പ്രവർത്തന ലാഭം 19.7 ശതമാനം ഉയർന്ന് 804 കോടി രൂപയിലെത്തി. ഉപ്പിന്റെ വിൽപ്പനയിൽ 9 ശതമാനവും വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ പി/ഇ അനുപാതം 59.9 ശതമാനവും, വിപണി മൂല്യം 97,817 കോടി രൂപയുമാണ്. ഇന്ത്യയിലെ 29 കോടി കുടുംബങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന കമ്പനി, രാജ്യത്തെ മുൻനിര എഫ്എംസിജി സ്ഥാപനങ്ങളിൽ ഒന്നായാണ് നിലകൊള്ളുന്നത്. വോളിയം വളർച്ചയിൽ ടാറ്റ സമ്പൻ 57% വാർഷിക വളർച്ച നേടി സമ്പന്നനായി. നറിഷ്കോ, സോൾഫുൾ തുടങ്ങിയ വളർച്ചാ ബ്രാൻഡുകളുടെ നേതൃത്വത്തിൽ പ്രധാന ഭക്ഷ്യ-പാനീയ വിഭാഗങ്ങളിലുടനീളം സ്ഥിരമായ ആഭ്യന്തര വോളിയം വളർച്ചയും നേടിയെടുത്തു. ഉപ്പ് ബിസിനസ്സാണ് മെയിൻ 15 ശതമാനത്തിന്റെ പാദ വളർച്ച.
സാങ്കേതികം എങ്ങനെ? ഭാവിയുണ്ടോ?
സാങ്കേതികമായി പരിശോധിക്കുമ്പോൾ, ഓഹരി വിലയിൽ മുൻപിലുണ്ടായ ചെറിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം ശക്തമായ വാങ്ങൽ പ്രവണതയാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. ആർഎസ്ഐ സൂചിക 43.72 നിലവാരത്തിലുള്ളത് ഓഹരികൾ ഇനിയും മുന്നേറാനുള്ള വലിയ സാധ്യതയാണ് കാണിക്കുന്നത്. വളർച്ചാ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ 40 ശതമാനത്തിലധികം വളർച്ച കൈവരിച്ചിട്ടുണ്ട്. വരും പാദങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിലൂടെയും ഉയർന്ന പ്രവർത്തനക്ഷമതയിലൂടെയും കമ്പനി കൂടുതൽ ലാഭത്തിലേക്ക് എത്തും.
പഠിക്കാം & സമ്പാദിക്കാം
Home
