image

1 Nov 2023 1:08 PM IST

Stock Market Updates

ബ്ലൂ ജെറ്റ് ലിസ്റ്റിംഗ് 10% പ്രീമിയത്തിൽ

MyFin Desk

Blue Jet Healthcare shares list at 10% premium over issue price
X

Summary

ഓൺ ഡോർ കൺസെപ്റ്റ്‌സ് ഓഹരികൾ 2.88 ശതമാനം പ്രീമിയത്തിൽ ലിസ്റ്റിംഗ്


ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റ്, എപിഐ എന്നിവയുടെ വികസനം, ഉത്പാദനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയർ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായിരുന്നു 346 രൂപയിൽ നിന്നും 9.48 ശതമാനം പ്രീമിയത്തിൽ 380 രൂപക്കായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വഴി 840 കോടി രൂപ കമ്പനി സമാഹരിച്ചു.

1968-ല്‍ ആരംഭിച്ച ബ്ലൂജെറ്റ് ഹെല്‍ത്ത്കെയര്‍ ആദ്യമായി ഇന്ത്യയില്‍ സാക്രിന്‍ നിര്‍മിച്ച കമ്പനിയാണ്. പിന്നീട് സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോണ്‍ട്രാസ്റ്റ് മീഡിയ മാധ്യമങ്ങള്‍ വിപണിയില്‍ എത്തിച്ചു. കമ്പനി പ്രധാനമായും മൂന്നു മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോണ്‍ട്രാസ്റ്റ് മീഡിയ മാധ്യമങ്ങള്‍, ഹൈ ഇന്റന്‍സിറ്റി സ്വീറ്റനര്‍, ഫാര്‍മ ഇന്റര്‍മീഡിയറ്റര്‍ ആക്ടീവ് ഫാര്‍മ ഇന്‍ഗ്രീഡിയന്റ്സ് ( എപിഐ) എന്നിവയിലാണ്.

ഓൺ ഡോർ കൺസെപ്റ്റ്‌സ്

ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും ലഭ്യമാക്കുന്ന ഇ-കൊമേഴ്‌സ് സംരംഭമായ ഓൺ ഡോർ കൺസെപ്റ്റ്‌സ് ഓഹരികൾ 2.88 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. 214 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വില 208 രൂപ. ഇഷ്യൂവഴി കമ്പനി 31.18 കോടി രൂപ സ്വരൂപിച്ചു.

2014 ഡിസംബറിൽ സ്ഥാപിതമായ ഓൺ ഡോർ പലചരക്ക് സാധനങ്ങളുടെയും വീട്ടിലെ അവശ്യവസ്തുക്കളുടെയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റാണ്. 2015 ജനുവരിയിൽ, കമ്പനി അതിന്റെ ആദ്യ സ്റ്റോർ മധ്യപ്രദേശിലെ ഭോപ്പാലിൽ ആരംഭിച്ചു. 2023 മാർച്ച് 31 വരെ, കമ്പനി മധ്യപ്രദേശിലെ വിവിധ നഗരങ്ങളിലായി 55 സ്റ്റോറുകൾ സ്ഥാപിച്ചിട്ടുണ്ട്, അതിൽ 17 സ്റ്റോറുകൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും 38 സ്റ്റോറുകൾ ഫ്രാഞ്ചൈസി മോഡൽ വഴിയും പ്രവർത്തിക്കുന്നു.