image

1 Jan 2024 3:06 PM IST

Stock Market Updates

അറ്റ്പോൾ ടെക്നോളജീസിനെ ഏറ്റെടുക്കാൻ ബോണ്ടാഡ,60% ഓഹരികൾ വാങ്ങും

MyFin Desk

bondada to buy 60% stake in atpol technologies
X

Summary

  • 2.19 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വാങ്ങുന്നത്
  • പുനരുപയോഗ ഊർജ മേഖലയിലേക്കുള്ള കമ്പനിയുടെ കുതിപ്പിന് സഹായകമാവും


അറ്റ്‌പോൾ ടെക്‌നോളജീസിന്റെ 60 ശതമാനം ഓഹരികൾ വാങ്ങാനൊരുങ്ങി ബോണ്ടാഡ എഞ്ചിനീയറിംഗ്. പത്തു രൂപ മുഖവിലയുള്ള 30,000 കോടി ഓഹരികളാണ് കമ്പനി വാങ്ങുന്നത്. ഇത് ഏകദേശം 2.19 കോടി രൂപയുടെ ഓഹരികളാണ്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അറ്റ്‌പോൾ ടെക്‌നോളജീസ് ബോണ്ടാഡ എഞ്ചിനീയറിംഗ് കമ്പനിയുടെ ഉപസ്ഥാപനമായി മാറും. ഇത് പുനരുപയോഗ ഊർജ മേഖലയിലേക്കുള്ള ബോണ്ടാഡ എഞ്ചിനീയറിംഗ് കമ്പനിയുടെ കുതിപ്പിന് ഏറെ സഹായകമാവും.

വാർത്തകളെ തുടർന്ന് ബോണ്ടാഡയുടെ ഓഹരികൾ തുടക്ക വ്യാപാരത്തിൽ 4 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ബോർഡ് ഡിസംബർ 29-ന് നടന്ന യോഗത്തിലാണ് അറ്റ്‌പോൾ ടെക്‌നോളജീസിന്റെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ അനുമതി നൽകിയത്.

ഇവി ടു, ത്രീ വീലറുകൾ, ഡ്രോണുകൾ, ഡിഫെൻസ്, ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻ മോട്ടോറുകൾ എന്നിവയ്ക്കായുള്ള അഡ്വാൻസ്ഡ് ടോർക്ക് മോട്ടോറുകളുടെയും കൺട്രോളറുകളുടെയും മുൻനിര നിർമ്മാതാക്കളാണ് അറ്റ്‌പോൾ.

2012-ൽ സ്ഥാപിതമായ ബോണ്ടാഡ എഞ്ചിനീയറിംഗ് ലിമിറ്റഡ് ടെലികോം, സൗരോർജ്ജ വ്യവസായത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) സേവനങ്ങളും ഓപ്പറേഷൻ, മെയിന്റനൻസ് (ഒ ആൻഡ് എം) സേവനങ്ങളും നൽകുന്നg,മേഖലയിൽ പ്രവർത്തിക്കുന്നു.

ഡിസംബർ 27 ന്, കമ്പനിക്ക് ഭാരതി എയർടെല്ലിൽ നിന്ന് തമിഴ്‌നാടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള 60 കിലോഗ്രാം തൂക്കം വരുന്ന 6 മീറ്റർ ജിഐ പോൾന്റെ (ഹോട്ട് ഡിപ്പ്ഡ് ഗാൽവാനൈസ്ഡ്) 5,000 യൂണിറ്റുകൾക്കായുള്ള 3,24,50,000 രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിൽ നിന്നും 18.04 കോടിയുടെ കരാറും ലഭിച്ചിട്ടുണ്ട്.

നവംബറിൽ, ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും 20.18 കോടി രൂപയുടെ 40 മീറ്റർ ഗ്രൗണ്ട് ബേസ്ഡുള്ള ടവറുകൾ വിതരണം ചെയ്യുന്നതിനായി പേസ് ഡിജിടെക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് കമ്പനിക്ക് മറ്റൊരു ഓർഡറും ലഭിച്ചിരുന്നു.

നിലവിൽ ബോണ്ടാഡ എഞ്ചിനീയറിംഗ് ഓഹരികൾ ബിഎസ്ഇ യിൽ 5 ശതമാനം ഉയർന്ന് 417.10 രൂപയിൽ വ്യാപാരം തുടരുന്നു.