image

26 Sept 2023 3:46 PM IST

Stock Market Updates

ഇരു വിപണികളുടെയും ക്ലോസിംഗ് നഷ്ടത്തില്‍

MyFin Desk

both markets closed at a loss
X

Summary

ഓഹരി വിപണികളി‍ല്‍ ചാഞ്ചാട്ടം തുടര്‍ന്നു


വ്യാപാര സെഷനിലുടനീളം പ്രകടമായ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. ദുർബലമായ ഏഷ്യൻ വിപണികളുടെയും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പുറത്തേക്കൊഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ തന്നെ ഇടിവ് പ്രകടമാക്കി. പിന്നീട് കയറ്റിറക്കങ്ങളിലൂടെ നീങ്ങിയ വിപണി ചുവപ്പില്‍ തന്നെ എത്തുകയായിരുന്നു. നിഫ്റ്റി 0 2 പോയിന്റ് (0.01 ശതമാനം) ഇടിഞ്ഞ് 19,672.25 ലും എസ്‌സെക്സ് 78 പോയിന്റ് (0.12 ശതമാനം) നഷ്ടത്തിൽ 65,945.47 ലും ക്ലോസ് ചെയ്തു.

സെൻസെക്‌സ് കമ്പനികളിൽ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പ്രധാനമായും ഇടിവ് നേരിട്ടത്. ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 2,333.03 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 14.54 പോയിന്റ് അല്ലെങ്കിൽ 0.02 ശതമാനം ഉയർന്ന് 66,023.69ൽ എത്തി. നിഫ്റ്റി 0.30 പോയിന്റ് ഉയർന്ന് 19,674.55 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.