image

1 Feb 2026 3:08 PM IST

Stock Market Updates

കേന്ദ്ര ബജറ്റ്; ഓഹരി വിപണിയെ ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഇങ്ങനെ

MyFin Desk

Indian IT companies stock price fall chart February 2026
X

നിഫ്റ്റി ഐടി സൂചിക 200-DMA തകർത്ത് താഴേക്ക്; ഐടി ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദ്ദം.

Summary

കേന്ദ്ര ബജറ്റ് നിക്ഷേപകരെ ബാധിക്കുന്ന പ്രഖ്യാപനങ്ങൾ എന്തൊക്കെ? ബജറ്റിന് ശേഷം ഓഹരി വിപണിയിൽ തകർച്ച. സെൻസെക്സ് 1400 പോയിൻ്റുകളിൽ അധികവും നിഫ്റ്റി 400 പോയിൻ്റുകളിൽ അധികവും ഇടിഞ്ഞാണ് മൂന്നു മണിയോടെ വ്യാപാരം.


ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്കും ഇനി പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതി വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനാകും. വ്യക്തിഗത പരിധി 5% ൽ നിന്ന് 10% ആയി ഉയർത്തും. എല്ലാ നിക്ഷേപകരുടെയും സംയോജിത പരിധി 24 ശതമാനമാക്കും. ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ വിദേശ മൂലധനം ആകർഷിക്കാൻ നടപടി സഹായകരമാകും.

ഷെയർബൈബാക്കുകൾക്ക് ഇനി നികുതി ഏർപ്പെടുത്തും എന്നതാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയപ്രഖ്യാപനം. പ്രമോട്ടർമാരുടെ ഷെയർ ബൈബാക്ക് നികുതി വിധേയമാക്കും. ഷെയർബൈബാക്കുകളിൽ നിന്നുള്ള നേട്ടം മൂലധനനേട്ടത്തിൻ്റെ പരിധിയിൽ കൊണ്ടുവന്നാണ് നികുതിവിധേയമാക്കുന്നത്.

ഡെറിവേറ്റീവ് വ്യാപാരം പരിമിതപ്പെടുമോ?

കഴിഞ്ഞ വർഷത്തെ വർദ്ധനവിന് പുറമേ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡ് എസ്ടിടിയിൽ കൊണ്ടുവന്നിരിക്കുന്ന വർദ്ധനവ് വ്യാപാരികളുടെയും ഹെഡ്ജർമാരുടെയും ആർബിട്രേജർമാരുടെയും ചെലവുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ഡെറിവേറ്റീവ് വിപണിയിലെ വോള്യം കുറയ്ക്കാം എന്നതാണ് മറ്റൊരു പ്രഖ്യാപനം.