image

17 Jan 2026 11:01 AM IST

Stock Market Updates

Budget Day Trading Session : ഞായറാഴ്ച വിപണി തുറന്ന് പ്രവർത്തിക്കും; ബജറ്റ് ദിനത്തിലെ ട്രേഡിങ് സെഷനുകൾ ഇങ്ങനെ

MyFin Desk

heres how the trading sessions will be on budget day
X

Summary

ബജറ്റ് ദിനത്തോട് അനുബന്ധിച്ചുള്ള ട്രേഡിങ് സെഷനുകളുടെ സമയക്രമം ഇങ്ങനെ.


ബജറ്റ് ദിനത്തോട് അനുബന്ധിച്ചുള്ള ട്രേഡിങ് സെഷനുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് എൻഎസ്ഇ ബിഎസ്ഇ എക്സ്ചേഞ്ചുകൾ. 2026 ലെ കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്ന് ഞായറാഴ്ച വിപണി തുറന്ന് പ്രവർത്തിക്കും. പതിവ് മാർക്കറ്റ് സമയം തന്നെയായിരിക്കും പ്രവർത്തനം.

പ്രീ-ഓപ്പൺ സെഷൻ രാവിലെ ഒൻപത് മുതൽ 9:08 വരെ പ്രവർത്തിക്കും. തുടർന്ന് രാവിലെ 9 .15 മുതൽ ഉച്ചയ്ക്ക് 3 . 30 വരെയായിരിക്കും ട്രേഡിങ്. എഫ്&ഒ, കമ്മോഡിറ്റി ഡെറിവേറ്റീവുകൾ എന്നിവയുടെ വ്യാപാരവും നടക്കും. അതേസമയം ഡിഫോൾട്ട് സെറ്റിൽമെന്റുകൾക്കായുള്ള ടി+0 സെറ്റിൽമെന്റും ലേല സെഷനുകളും ആ ദിവസം നടക്കില്ല.

ബജറ്റിനോട് വിപണി എങ്ങനെ പ്രതികരിക്കും?

ആ​ഗോള വിപണിയിലെ അനിശ്ചിതത്വങ്ങളുടെ സമയത്ത് ഇന്ത്യൻ വിപണിക്ക് ബജറ്റ് നി‍ർണായകമാണ്. യുഎസ് തീരുവ മൂലമുള്ള അനിശ്ചിതത്വങ്ങൾ, വ്യാപാര സംഘർഷങ്ങൾ, ഇറാനും വെനിസ്വേലയും ഉൾപ്പെടുന്ന സംഘർഷങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണിത്.

ജിഎസ്ടി നിരക്ക് കുറച്ചതിൻ്റെ ആനുകൂല്യങ്ങൾ ഉൾപ്പെടെ വിപണിയിൽ പ്രതിഫലിക്കാൻ സ‍ർക്കാരിൻ്റെ ഇടപെടലുകൾ കൂടിയേ തീരൂ. രാജ്യത്ത് ഉപഭോ​ഗം വ‍ർധിപ്പിക്കാനും സ‍ർക്കാർ ഇടപെടലുകൾ വേണം. അതുപോലെ വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്ന പ്രവണത കഴിഞ്ഞ വർഷം വിപണിയിൽ ഉണ്ടായിരുന്നു. ആഭ്യന്തര നിക്ഷേപകരുടെ പിൻബലത്തിലാണ് വിപണി പിടിച്ചുനിന്നത്. ആഭ്യന്തര വിപണി ആകർഷകമാക്കാനും നിക്ഷേപകരെ ആകർഷിക്കാനും സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതും ശ്രദ്ധേയമാകും.

സമീപ വർഷങ്ങളിലായി വാർഷിക ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാണ്. ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ആയിരിക്കും ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ വ‍ർഷം ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരണം.