2 Dec 2025 12:39 PM IST
ഐപിഒ ഫിനാലെ; ഡിസംബറിൽ ദലാൽ സ്ട്രീറ്റിൽ എത്തുന്നത് 30000 കോടി രൂപയുടെ ഐപിഒ
MyFin Desk
Summary
ഡിസംബറിൽ ദലാൽ സ്ട്രീറ്റിൽ എത്തുന്നത് 30000 കോടി രൂപയുടെ ഐപിഒ
പോയ വർഷം ഇന്ത്യയുടെ ഐപിഒ വിപണിയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. നിരവധി കമ്പനികൾ ഐപിഒയുമായി എത്തി. ഡിസംബറിൽ ഇന്ത്യയുടെ ഐപിഒ വിപണിയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 30,000 കോടി രൂപ മൂല്യമുള്ള ഏകദേശം 25 പബ്ലിക് ഇഷ്യൂവാണ് ഡിസംബറിൽ മാത്രം ഇന്ത്യയിൽ നടക്കുക എന്ന് സൂചനയുണ്ട്. ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്‌മെന്റ്, മീഷോ, ക്ലീൻ മാക്‌സ് എൻവിറോ എനർജി സൊല്യൂഷൻസ് തുടങ്ങിയ പ്രധാന കമ്പനികൾ ഈ നിരയിലുണ്ട്. ഐപിഒക്ക് അനുകൂലമായ ബുൾ മാർക്കറ്റാണ് ഇപ്പോഴുള്ളത് എന്നാണ് സൂചന.
വരാനിരിക്കുന്ന ശ്രദ്ധേയ ഐപിഒകളിൽ റിലയൻസ് ജിയോ, ഫ്ലിപ് കാർട്ട്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ കമ്പനികളുണ്ട്. ടാറ്റ കാപിറ്റൽ, ലെൻസ് കാർട്ട്, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, ജെഎസ്ഡബ്ല്യു സിമന്റ്സ്, സെപ്റ്റോ,ഹീറോ ഫിൻകോർപ്പ്, എസ്ബിഐ മ്യൂച്വൽ ഫണ്ട് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ ഐപിഒ വിപണിക്ക് തിളക്കം നൽകി.
മീഷോ ഐപിഒ നാളെ മുതൽ
സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ 2025 ഡിസംബർ 3 മുതൽ ഐപിഒ ആരംഭിക്കുകയാണ്. ഇന്ത്യയിലെ മുൻനിര ഇ കൊമേഴ്‌സ് കമ്പനിയുടെ ഐപിഒ 5,42 1.20 കോടി രൂപയുടേതാണ്. 4,250 കോടി രൂപ മൂല്യമുള്ള 38.29 കോടി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2015-ലാണ് മീഷോ സ്ഥാപിച്ചത്. വ്യക്തികൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു മാർക്കറ്റ്പ്ലെയ്‌സ് ആണ് ഇത് .2025 സെപ്റ്റംബർ 30 വരെ മീഷോയ്ക്ക് 706,471 ഇടപാടുകാരാണുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
