image

26 Dec 2025 2:46 PM IST

Stock Market Updates

IPO News : 2025 ; ഐപിഒകളിലൂടെ സമാഹരിച്ചത് 1.95 ലക്ഷം കോടി രൂപ

MyFin Desk

National Stock Exchange (NSE) building in Mumbai with IPO listing text overlay.
X

എൻഎസ്ഇ ഐപിഒ നടപടികൾ വേഗത്തിലാക്കുന്നു. (ചിത്രം: പ്രതീകാത്മകം)

Summary

2025 ൽ ദലാൽ സ്ട്രീറ്റിലെത്തിയത് 335 ഐപിഒകൾ. സമാഹരിച്ചത് 1 .95 ലക്ഷം കോടി രൂപ. 100 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനുമായി 200 ലധികം കമ്പനികൾ.


2025-ൽ ദലാൽ സ്ട്രീറ്റിൽ എത്തിയത് 335 ഐപിഒകളാണ്. ഈ ഐപിഒകളിലൂടെ കമ്പനികൾ സമാഹരിച്ചത് 1.95 ലക്ഷം കോടി രൂപ . എഐ ഉൾപ്പെടെ പുതിയ മേഖലകളിലെ കമ്പനികളും ഐപിഒയുമായി എത്തി. മിക്ക കമ്പനികളുടെയും ഐപിഒ ഓവർസബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾക്ക് സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ ഓഹരികളുടെ വളർച്ചയും ശക്തമായ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ പിന്തുണയും ഒക്കെ ഐപിഒ വിപണിക്കും നേട്ടമായതായി മോത്തിലാൽ ഒസ്വാൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഐപിഒകൾക്കെത്തുന്നത് വിവിധ മേഖലകളിലെ കമ്പനികളാണ്. ഇത് വിപണിയിലെ പോസിറ്റീവ് പ്രവണത സൂചിപ്പക്കുന്നു.

ഐപിഒയുമായി ഒട്ടേറെ വൻകിട കമ്പനികൾ

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഐപിഒ, ക്യുഐപി, ഒഎഫ്എസ് ഇഷ്യൂ എന്നിവ വിശകലനം ചെയ്താൽ 2025 ൽ 106 മെയിൻബോർഡ് ഐപിഒകളിലായി 1.83 ലക്ഷം കോടി രൂപ കമ്പനികൾ സമാഹരിച്ചതായി മോത്തിലാൽ ഓസ്വാൾ സൂചിപ്പിക്കുന്നു. അതേസമയം 259 ഐപിഒകൾ എസ്എംഇ വിഭാഗത്തിലാണ്.

2025 ൽ പുതിയ ലിസ്റ്റിംഗുകളിൽ മുന്നിലുള്ളത് എൻ‌ബി‌എഫ്‌സി വിഭാഗമാണ്. ക്യാപിറ്റൽ ഗുഡ്‌സ് , ടെക്‌നോളജി, ഹെൽത്ത്‌കെയർ , കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗം തൊട്ടു പിന്നിലുണ്ട്. ഇതിനു വിപരീതമായി, 2024 ൽ ഓട്ടോമൊബൈൽ കമ്പനികളായിരുന്നു മുന്നിൽ. ടെലികോം , ക്യാപിറ്റൽ ഗുഡ്‌സ് , റീട്ടെയിൽ വിഭാഗങ്ങളായിരുന്നു തൊട്ടുപിന്നിലുള്ളത്.