image

28 Jan 2026 5:45 PM IST

Stock Market Updates

ഡിഫൻസ് മേഖലയിൽ നിന്ന് ഒരു തകർപ്പൻ മൾട്ടിബാഗർ ; അഞ്ചു ശതമാനം കിടിലൻ മുന്നേറ്റം

MyFin Desk

penny stocks, those who invest wisely become billionaires in five years
X

Summary

3 വർഷത്തിനുള്ളിൽ 660 ശതമാനവും 5 വർഷത്തിനുള്ളിൽ 1,900 ശതമാനവും മൾട്ടിബാഗർ റിട്ടേണുകൾ നൽകിയ ഓഹരി.


മൂന്ന് വർഷത്തിനുള്ളിൽ 660 ശതമാനം മൾട്ടിബാഗർ റിട്ടേണും അഞ്ച് വർഷത്തിനുള്ളിൽ 1,900 ശതമാനം നൽകിയ ഓഹരിയാണ്.ബുധനാഴ്ച, ഈ ഡിഫൻസ് കമ്പനിയുടെ ഓഹരികളിൽ തകർപ്പൻ മുന്നേറ്റം. അപ്പർ സർക്യൂട്ടിൽ എത്തിയ ഓഹരി അഞ്ച് ശതമാനം ഉയർന്ന് 240.90 രൂപയിലെത്തി. കഴിഞ്ഞ തവണ ക്ലോസ് ചെയ്ത 229.45 രൂപയിൽ നിന്ന് ഓഹരി വില 240.90 രൂപയായി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 354.65 രൂപയാണ്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 101.05 രൂപയും. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 101.05 രൂപയിൽ നിന്ന് 138 ശതമാനം വർധനവാണ് ഓഹരികൾക്കുള്ളത്.

പ്രതിരോധ സാങ്കേതികവിദ്യയിൽ 41 വർഷം പഴക്കമുള്ള അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡാണ് ഓഹരി. ഇന്ന് 241 .15 രൂപയാണ് ഓഹരി വില. 4 . 98 ശതമാനമാണ് ഓഹരി വിലയിലെ മുന്നേറ്റം. ഇലക്ട്രോണിക്സ് രംഗം, ഇലക്ട്രോ മെക്കാനിക്കൽ, എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിൽ ഈ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

പാദഫല പ്രകടനം എങ്ങനെ?

ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനി, അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ദേശീയ തന്ത്രപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സജ്ജമാണ്. അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച പാദഫലം പുറത്ത് വിട്ടിരുന്നു . കമ്പനി ഉയർന്ന ത്രൈമാസ വരുമാനം നേടി. വരുമാനം 40 ശതമാനം വർധിച്ച് 225.26 കോടി രൂപയായി, രണ്ടാം പാദത്തിൽ 160.71 കോടി രൂപയായിരുന്നു.ശക്തമായ ഓർഡർ മൂലം നികുതിക്ക് മുമ്പുള്ള വരുമാനം 80 ശതമാനം വളർന്ന് 59.19 കോടി രൂപയായി. ലാഭം 600 ബേസിസ് പോയിന്റ് വർദ്ധിച്ച് 26 ശതമാനമായി.

അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡ് എയ്‌റോസ്‌പേസ് രംഗത്തെ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുകയാണ്. ഇതിനായി ഹൈദരാബാദിലെ ടിഎസ്ഐഐസി ഹാർഡ്‌വെയർ പാർക്ക് ഫേസ് II-ൽ ഏകദേശം 23,000 ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുക്കും. ഏകദേശം 30,000 ലക്ഷം രൂപ മുതൽമുടക്കിൽ, ഗ്രാഡ് റോക്കറ്റുകൾ, ആന്റി സബ്മറൈൻ വാർഫെയർ റോക്കറ്റുകൾ, പീരങ്കി യുദ്ധോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി ഒരു അത്യാധുനിക സംവിധാനം വികസിപ്പിക്കുകയാണ്.

8,500 കോടി രൂപയിലധികം വിപണി മൂലധനമുള്ള കമ്പനിയാണിത്. സ്മോൾ-ക്യാപ് സൂചികയുടെ ഭാഗമാണ്. ഓഹരി 3 വർഷത്തിനുള്ളിൽ 660 ശതമാനവും 5 വർഷത്തിനുള്ളിൽ 1,900 ശതമാനവും മൾട്ടിബാഗർ റിട്ടേണുകൾ നൽകിയിട്ടുണ്ട്.