12 Nov 2025 4:45 PM IST
Summary
ഒക്ടോബറിൽ ഡീമാറ്റ് അക്കൗണ്ട് നിക്ഷേപത്തിൽ നേരിയ ഇടിവ്.
രാജ്യത്തേ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധന. മൊത്തം ഡീമാറ്റ് അക്കൗണ്ട് നിക്ഷേപകരുടെ എണ്ണം 21 കോടി കടന്നു. ഒക്ടോബറിൽ 30 ലക്ഷം പേരാണ് അക്കൗണ്ട് തുറന്നത്. ഒക്ടോബർ അവസാനം, മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 21. 06 കോടിയാണ്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 17.4 ശതമാനം വർധനവാണ് മൊത്തം അക്കൗണ്ടുകളുടെ എണ്ണത്തിലുള്ളത്.
അതേസമയം ഇന്ത്യയിലെ മുൻനിര ബ്രോക്കർമാരുടെ സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഒക്ടോബറിൽ നേരിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ മാസം മികച്ച 25 ബ്രോക്കർമാർക്ക് മൊത്തത്തിൽ 57,000 അക്കൗണ്ടുകൾ നഷ്ടമായി. സജീവമായ മൊത്തം അക്കൗണ്ടുകൾ സെപ്റ്റംബറിലെ 4.53 കോടിയിൽ നിന്ന് ഒക്ടോബറിൽ 4.52 കോടിയായി കുറഞ്ഞിട്ടുണ്ട്
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ റീട്ടെയിൽ ബ്രോക്കിംഗ് മേഖലയിൽ ആധിപത്യം തുടരുകയാണ്. ഗ്രോയാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. 1.38 ലക്ഷം സജീവ അക്കൗണ്ടുകളാണ് കൂട്ടിച്ചേർത്തത്. ഇത് മൊത്തം അക്കൗണ്ടുകളുടെ എണ്ണം 1.20 കോടിയാക്കി. അതേസമയം ഡിസ്‌കൗണ്ട് ബ്രോക്കർമാരായ സെറോദയ്ക്കും ഏഞ്ചൽ വണ്ണിനും യഥാക്രമം 62,000, 34,000 അക്കൗണ്ടുകളുടെ കുറവുണ്ടായി. അപ്‌സ്റ്റോക്സിന് ഏകദേശം 59,000 അക്കൗണ്ടുകൾ നഷ്ടപ്പെട്ടു. എന്നാൽഎസ്‌ബിഐ ക്യാപ്‌സും ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയിൽ അക്കൗണ്ടുകൾ തുറക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
