image

24 April 2024 11:00 AM GMT

Stock Market Updates

നേട്ടം വിടാതെ ആഭ്യന്തര വിപണി; കുതിച്ചുയർന്ന് സ്‌മോൾ ക്യാപ്പുകൾ

MyFin Desk

നേട്ടം വിടാതെ ആഭ്യന്തര വിപണി; കുതിച്ചുയർന്ന് സ്‌മോൾ ക്യാപ്പുകൾ
X

Summary

  • ആഗോള വിപണികളിലെ ഉയർന്ന വ്യാപാരം വിപണിക്ക് കരുത്തേകി
  • നിഫ്റ്റി മെറ്റൽ 2 ശതമാനത്തിലധികം ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.30 ലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. ആഗോള വിപണികളിലെ ഉയർന്ന വ്യാപാരം വിപണിക്ക് കരുത്തേകി. മെറ്റൽ, കമ്മോഡിറ്റി ഓഹരികളിലെ വാങ്ങലും സൂചികകൾക്ക് താങ്ങായി. ആഗോള ക്രൂഡ് വിലയിലെ ഇടിവ് ആഭ്യന്തര ഓഹരികൾക്ക് പിന്തുണ നൽകി. സെൻസെക്‌സ് 114.49 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 73,852.94ലും നിഫ്റ്റി 34.40 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 22,402.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), ആക്‌സിസ് ബാങ്ക് ഉൾപ്പെടെയുള്ള മറ്റ് നിരവധി കമ്പനികളുടെ പാദഫലങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്.

നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമൻ്റ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റ കൺസൾട്ടൻസി എന്നീ ഓഹരികൾ ഇടിഞ്ഞു.

നിഫ്റ്റി മീഡിയ, പിഎസ്‌യു ബാങ്ക്, ഓട്ടോ, ഐടി എന്നിവ ഒഴികെയുള്ള മിക്ക സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ 2 ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ, റിയൽറ്റി സൂചികകൾ ഒരു ശതമാനം വരെ നേട്ടം നൽകി. ഇൻഫ്രാ, എനർജി, ഫാർമ മേഖലകളിലെ ഓഹരികളിൽ വാങ്ങൽ അധികരിച്ചു. തുടക്കത്തിലുള്ള നഷ്ടം നികത്തിയാണ് നഷ്ടം നിഫ്റ്റി എഫ്എംസിജി സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ ഏറെക്കുറെ ഉയർന്ന തന്നെയാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഇടിഞ്ഞ് ബാരലിന് 88.11 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.52 ശതമാനം താഴ്ന്ന് 2329.55 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.30 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) ചൊവ്വാഴ്ച 3,044.54 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ചൊവ്വാഴ്ച സെൻസെക്സ് 89.83 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 73,738.45 ലും നിഫ്റ്റി 31.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 22,368 ലുമാണ് ക്ലോസ് ചെയ്തത്.