image

8 May 2024 5:15 AM GMT

Stock Market Updates

നാലാം ദിവസവും ആഭ്യന്തര വിപണിക്ക് തുടക്കം ചുവപ്പിൽ; 18 കടന്ന് ഇന്ത്യ വിക്സ്

MyFin Desk

നാലാം ദിവസവും ആഭ്യന്തര വിപണിക്ക് തുടക്കം ചുവപ്പിൽ; 18 കടന്ന് ഇന്ത്യ വിക്സ്
X

Summary

  • ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിയെ വലച്ചു
  • നിഫ്റ്റി ബാക് സൂചിക 0.77 ശതമാനം ഇടിവിലാണ്
  • ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഇടിഞ്ഞ് ബാരലിന് 82.91 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. തുടർച്ചയായി നാലാം ദിവസമാണ് വിപണി ചുവപ്പിൽ വ്യാപാരം ആരംഭിക്കുന്നത്. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിയെ വലച്ചു. ഉയർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ തളർത്തി. കുറഞ്ഞ വോട്ടിംഗ് ശതമാനം നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, ഭാരത് പെട്രോളിയം, അദാനി എൻ്റർപ്രൈസസ്, എൻടിപിസി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് എന്നീ ഓഹരികൾ നേട്ടത്തോടെ വ്യപാരം തുടരുമ്പോൾ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി പിഎസ്ഇ 1.35 ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ, എനർജി സൂചികകൾ 0.70 ശതമാനം വീതം ഉയർന്നു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികകൾ കുതിപ്പിലാണ്. നിഫ്റ്റി ബാക് സൂചിക 0.77 ശതമാനം ഇടിവിലാണ്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ഫിനാഷ്യൽ സർവീസസ് സൂചികകൾ ഇടിവ് തുടരുന്നു.

സമീപ കാൽ അസ്ഥിരതകൾ അളക്കുന്ന ഇന്ത്യ വിക്സ് 18 കടന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തോടെയുള്ള വ്യാപാരം തുടരുന്നു. ചൊവ്വാഴ്ച്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഇടിഞ്ഞ് ബാരലിന് 82.91 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.49 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.13 ശതമാനം ഉയർന്ന് 2327 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 3,668.84 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് ചൊവ്വാഴ്ച 383.69 പോയിൻറ് അഥവാ 0.52 ശതമാനം താഴ്ന്ന് 73,511.85 ലും നിഫ്റ്റി 140.20 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 22,302.50 ലുമാണ് ക്ലോസ് ചെയ്തത്.