image

25 April 2024 5:15 AM GMT

Stock Market Updates

സൂചികൾക്ക് തുടക്കം നഷ്ടത്തിൽ; ആഗോള വിപണികളിലും ഇടിവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് കൂപ്പുകുത്തി

MyFin Desk

സൂചികൾക്ക് തുടക്കം നഷ്ടത്തിൽ; ആഗോള വിപണികളിലും ഇടിവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് കൂപ്പുകുത്തി
X

Summary

  • ആഗോള വിപണികളിലെ ദുർബലമായ വ്യാപാരവും വിപണിയെ വലച്ചു
  • ഇന്ത്യ വിക്സ് 2 ശതമാനം ഉയർന്ന് 10.58 ആയി
  • യുഎസ് വിപണിയുടെ ഇന്നലത്തെ വ്യാപാരം സമ്മിശ്രമായിരുന്നു


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. തുടർച്ചയായ നാല് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരവും വിപണിയെ വലച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിൽ കനത്ത വിൽപ്പനയും വിദേശ വിക്ഷേപകരുടെ വില്പനയും സൂചികകൾക്ക് കോട്ടം നൽകി. ഇന്ത്യ വിക്സ് സൂചിക താഴ്ന്ന നിലയിൽ തുടരുന്നതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. സെൻസെക്‌സ് 296.79 പോയിൻ്റ് താഴ്ന്ന് 73,556.15 ലും നിഫ്റ്റി 97.15 പോയിൻ്റ് താഴ്ന്ന് 22,305.25 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, സൺ ഫാർമ, എസ്ബിഐ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽടിഐ മൈൻഡ്‌ട്രീ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നീ ഓഹരികൾ ഇടിവിലാണ്.

പ്രധാന കമ്പനികളായ നെസ്‌ലെ ഇന്ത്യ, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ നാലാം പാദ ഫലം ഇന്ന് പുറത്തു വിടും.

സെക്ടറൽ സൂചികകൾ

ബിഎസ്ഇ മിഡ്‌ക്യാപ്, ബിഎസ്ഇ സ്‌മോൾക്യാപ് സൂചികകൾ 0.4 ശതമാനം വരെ നേട്ടമുണ്ടാക്കി. ഇന്ത്യ വിക്സ് 2 ശതമാനം ഉയർന്ന് 10.58 ആയി.

എസ്ബിഐ, പിഎൻബി ഓഹരികൾ ഉയർന്നത് നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകളുടെ നേട്ടത്തിന് കാരണമായി. ഫീനിക്സ് മിൽസ്, ഡിഎൽഎഫ്, മാക്രോടെക് ഡെവോലോപെർസ്‌ ഓഹരികളുടെ ഇടിവ് നിഫ്റ്റി റിയൽറ്റി സൂചികയെ തളർത്തി.

ആഗോള വിപണികൾ

യുഎസ് വിപണിയുടെ ഇന്നലത്തെ വ്യാപാരം സമ്മിശ്രമായിരുന്നു. ഡൗ ജോൺസ് 0.1 ശതമാനം ഇടിഞ്ഞു, ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ്, എസ് ആൻ്റ് പി 500 സൂചികകൾ 0.1 ശതമാനം വരെ ഉയർന്നു. ഏപ്രിൽ 25-ന് വരാനിരിക്കുന്ന മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് ഫലങ്ങളിലായിരിക്കും നിക്ഷേപകരുടെ ശ്രദ്ധ. യുഎസിൻ്റെ ആദ്യ പാദ ജിഡിപി ഡാറ്റക്കായി നിക്ഷേപകർ കാത്തിരിക്കുന്നു.

ഏഷ്യ-പസഫിക് വിപണികൾ ഇടിഞ്ഞു. ജപ്പാൻ്റെ നിക്കേ 1.8 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 1.1 ശതമാനവും ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക 0.4 ശതമാനവും ഇടിഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.02 ശതമാനം ഉയർന്ന് ബാരലിന് 88.04 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.40 ശതമാനം താഴ്ന്ന് 2328.85 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.39 ലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,511.74 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ബുധനാഴ്ച സെൻസെക്സ് 114.49 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 73,852.94 ലും നിഫ്റ്റി 34.40 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 22,402.40 ലുമാണ് ക്ലോസ് ചെയ്തത്.