27 Feb 2024 10:53 AM IST
Summary
- ആഗോള വിപണികൾ മന്ദഗതിയിൽ പുരോഗമിക്കുന്നു
- ബ്രെൻ്റ് ക്രൂഡ് 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 82.43 ഡോളറിലെത്തി
- തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ തോതിൽ താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് ഇടിവിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പനയും മന്ദഗതിയിൽ തുടരുന്ന ആഗോള വിപണികളും ഇതിന് കാരണമായി. സെൻസെക്‌സ് 130 പോയിൻ്റ് താഴ്ന്ന് 72,660.13 എന്ന നിലയിലും നിഫ്റ്റി 36.4 പോയിൻ്റ് താഴ്ന്ന് 22,085.65 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇടിവിൽ ആരംഭിച്ച സൂചികകൾ തുടർന്നുള്ള വ്യാപാരത്തിൽ ഫ്ലാറ്റ് പോയിന്റിലെത്തി. സെൻസെക്സ് 10.30 പോയിൻ്റ് ഉയർന്ന് 72,800.43 ലും നിഫ്റ്റി 8.85 പോയിൻ്റ് ഉയർന്ന് 22,135.60 ലും വ്യാപാരം തുടരുന്നു.
നിഫ്റ്റിയിൽ ടാറ്റ കൺസൾട്ടൻസി (1.86%), പവർ ഗ്രിഡ് (1.30%), എച്ച്‌ഡിഎഫ്‌സി ലൈഫ് (1.00%), ഐഷർ മോട്ടോർസ് (0.97%), ഗ്രാസിം ഇൻഡസ്ട്രീസ് (1.30%) തുടങ്ങയവ നേട്ടമുണ്ടാക്കിയപ്പോൾ യുപിഎൽ (1.28%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (1.07%), ബജാജ് ഫൈനാൻസ് (0.70%), ഹീറോ മോട്ടോർ കോർപ് (0.61%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (0.56%) എന്നിവ നഷ്ടത്തിൽ വ്യാപാരം തുടരുന്നു.
സെക്ടറൽ സൂചികയിൽ നിഫ്റ്റി റീയൽറ്റി, ഐടി, ഫാർമ, മെറ്റൽ, ഓട്ടോ എന്നിവ നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 0.37 ശതമാനം അഥവാ 170.70 പോയിന്റ് താഴ്ന്ന് 46408 ൽ വ്യാപാരം പുരോഗമിക്കുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഇടിവിലും ഷാങ്ഹായ് പച്ചയിലും വ്യാപാരം തുടരുന്നു.
തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ തോതിൽ താഴ്ന്നാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങൾ (എഫ്ഐഐ) തിങ്കളാഴ്ച 285.15 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വില്പനക്കാരായി.
തിങ്കളാഴ്ച സെൻസെക്സ് 352.67 പോയിൻ്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 72,790.13 ലും നിഫ്റ്റി 90.65 പോയിൻ്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 22,122.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"എഫ് ആൻഡ് ഒ കരാറുകൾ അവസാനിക്കുന്നതിനാൽ ഈ ആഴ്‌ച ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നതായി," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 82.43 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.20 ശതമാനം ഉയർന്ന് 204.10 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.88 ലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
