image

2 Nov 2023 3:37 PM IST

Stock Market Updates

മികച്ച നേട്ടവുമായി വിപണികളുടെ ക്ലോസിംഗ്

MyFin Desk

markets closing with strong gains
X

Summary

  • യുഎസ് ട്രഷറി ആദായത്തില്‍ ഇടിവ്
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍


രണ്ട് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണികളിലുണ്ടായ റാലികളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണികളും മുന്നേറിയത്.

നിഫ്റ്റി 157 പോയിൻറ് (0.83 ശതമാനം) ഉയർന്ന് 19,145.95 ലും സെൻസെക്സ് 490 പോയിൻറ് (0.77 ശതമാനം) നേട്ടത്തിൽ 64,080.90ലും ക്ലോസ് ചെയ്തു.

ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നീ ഓഹരികളാണ് ഏറ്റവുമധികം മുന്നേറ്റം പ്രകടമാക്കിയത്. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‍സി എന്നിവ ഇടിവ് പ്രകടമാക്കി. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഷാങ്ഹായ് വിപണി നഷ്ടത്തിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

"യുഎസ് പണപ്പെരുപ്പം ഉയർന്നുവെങ്കിലും, ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ വേണ്ടവിധം നിയന്ത്രണത്തിലാണെന്ന ഫെഡറൽ ചീഫ് ജെറോം പവലിന്റെ അഭിപ്രായം വിപണികള്‍ സ്വീകരിച്ചു.ഈ നിരക്ക് വർദ്ധന സൈക്കിളിൽ വീണ്ടും നിരക്കുകൾ വർദ്ധിപ്പിച്ചേക്കില്ല എന്നതാണ് ഈ പ്രസ്താവനയുടെ സൂചന. തൽഫലമായി, ബോണ്ട് ആദായം കുത്തനെ കുറഞ്ഞു. 10 വർഷ ബോണ്ട് വരുമാനം 17 ബിപിഎസ് കുറഞ്ഞ് 4.75 ശതമാനമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച 1,816.91 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇ ബെഞ്ച്മാർക്ക് 283.60 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 63,591.33 എന്ന നിലയിലെത്തി. നിഫ്റ്റി 90.45 പോയിൻറ് അഥവാ 0.47 പോയിൻറ് താഴ്ന്ന് 18,989.15 ൽ എത്തി.