image

12 Oct 2025 12:02 PM IST

Stock Market Updates

ടോപ്‌ടെന്നില്‍ എട്ട് കമ്പനികള്‍ക്ക് നേട്ടം; വര്‍ധിച്ചത് 1.94 ലക്ഷം കോടിരൂപ

MyFin Desk

ടോപ്‌ടെന്നില്‍ എട്ട് കമ്പനികള്‍ക്ക് നേട്ടം;  വര്‍ധിച്ചത് 1.94 ലക്ഷം കോടിരൂപ
X

Summary

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസ്


കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യം 1,94,148.73 കോടി രൂപ വര്‍ധിച്ചു.ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നിവ ടോപ് -10 പാക്കില്‍ നിന്ന് നേട്ടമുണ്ടാക്കി. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.

ടിസിഎസിന്റെ വിപണി മൂല്യം 45,678.35 കോടി രൂപ വര്‍ധിച്ച് 10,95,701.62 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 28,125.29 കോടി രൂപ ഉയര്‍ന്ന് 6,29,080.22 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 25,135.62 കോടി രൂപ ഉയര്‍ന്ന് 15,07,025.19 കോടി രൂപയിലുമെത്തി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 25,089.27 കോടി രൂപ ഉയര്‍ന്ന് 11,05,980.35 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംക്യാപ് 25,035.08 കോടി രൂപ ഉയര്‍ന്നു. വിപണിമൂല്യം 18,70,120.06 കോടി രൂപയായി വര്‍ധിച്ചു.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 21,187.56 കോടി രൂപ ഉയര്‍ന്ന് 6,36,995.74 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 12,645.94 കോടി രൂപ ഉയര്‍ന്ന് 8,12,986.64 കോടി രൂപയിലുമെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 11,251.62 കോടി രൂപ ഉയര്‍ന്ന് 9,86,367.47 കോടിയുമായി.

എന്നാല്‍ എല്‍ഐസിയുടെ എംക്യാപ് 4,648.88 കോടി രൂപ ഇടിഞ്ഞ് 5,67,858.29 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 3,571.37 കോടി രൂപ കുറഞ്ഞ് 5,94,235.13 കോടി രൂപയുമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയുണ്ട്.