image

7 March 2026 2:25 PM IST

Stock Market Updates

യുദ്ധകാലത്തും പറന്ന ഒരു മൾട്ടിബാ​ഗർ, മൂന്നു വർഷം കൊണ്ട് 7000 ശതമാനം റിട്ടേൺ, ഇപ്പോൾ ഓഹരിയിൽ 'സെൽ ' റേറ്റിങ് ഉണ്ടോ?

MyFin Desk

യുദ്ധകാലത്തും പറന്ന ഒരു മൾട്ടിബാ​ഗർ, മൂന്നു വർഷം കൊണ്ട് 7000 ശതമാനം റിട്ടേൺ, ഇപ്പോൾ ഓഹരിയിൽ സെൽ  റേറ്റിങ് ഉണ്ടോ?
X

Summary

യുദ്ധകാലത്തും പറന്ന ഒരു മൾട്ടിബാ​ഗർ, മൂന്നു വർഷം കൊണ്ട് 7000 ശതമാനം റിട്ടേൺ നൽകിയ ഓഹരി. പണം മുടക്കിയവരെ സമ്പന്നരാക്കിയ ഓഹരിയിൽ സെൽ റേറ്റിങ് ആണോ?


യുദ്ധം മൂലം ഓഹരി വിപണിയിൽ ഇടിവ് തുടരുമ്പോഴും കഴിഞ്ഞ ദിവസം ഒരു പെന്നി ഓഹരി കുതിച്ചുയ‍ർന്നിരുന്നു. ഉയർന്ന ട്രേഡിങ് വോളിയം മൂലം കമ്പനിയുടെ ഓഹരികൾ 5 ശതമാനം അപ്പർ സർക്യൂട്ടിലെത്തി. ഈ ഓഹരിയിൽ ഇപ്പോൾ സെൽ റേറ്റിങ് ഉണ്ടോ? സിഗരറ്റ്, പുകയില ഉൽപ്പന്ന നിർമ്മാതാക്കളായ കമ്പനിയുടെ ഓഹരി വില ഇപ്പോൾ 52 .36 രൂപയിലാണ്. കഴിഞ്ഞ ദിവസം ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 55.15 രൂപയിൽ ഓഹരി വില എത്തിയിരുന്നു. മൂന്ന് വർഷം കൊണ്ട് നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ ഒരു ഓഹരിയാണിത്.

ബിഎസ്ഇയിൽ 53.80 രൂപയിൽ വ്യാപാരം ആരംഭിച്ച് 55.15 രൂപ എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില ഇടിഞ്ഞത്. ഒരു വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 133 ശതമാനം മൾട്ടി-ബാഗർ റിട്ടേണാണ് ഓഹരി നൽകിയത്. 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 422 .65 രൂപയാണ്. താഴ്ന്ന നിരക്ക് 24 .12 രൂപയും. ഓഹരിയിൽ നടന്ന ഉയർന്ന ട്രേഡിങ്ങാണ് ഓഹരി വില ഉയർത്തിയത്. കമ്പനിയുടെ വിപണി മൂല്യം 8,815.73 കോടി രൂപയാണ്.

ദീർഘകാലത്തിലും നേട്ടം

എലൈറ്റ്കോൺ ഇന്റർനാഷണൽ ദീർഘകാലത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഒരു ഓഹരിയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, കമ്പനിയുടെ ഓഹരികൾ 7000 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ തന്നെ മികച്ച റിട്ടേൺ നൽകിയ ഓഹരി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചെറുകിട ഓഹരികളിൽ ഒന്നായി. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ഏകദേശം 56 കോടി രൂപയിൽ നിന്ന് 304 കോടി രൂപയിലധികമായി വർധിച്ചു. അറ്റാദായം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർത്തിയിട്ടുണ്ട്.

സൺബ്രിഡ്ജ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണ ഓഹരി ഏറ്റെടുക്കുന്നതിനായി 2025 സെപ്റ്റംബർ 4 ന് കമ്പനി ഒരു കരാറിൽ ഒപ്പിട്ടിരുന്നു. കമ്പനിയുടെ 31.25% ഓഹരികളാണ് ഏറ്റെടുക്കാൻ പദ്ധതിയിട്ടത്. എന്നാൽ ഈ കരാർ റദ്ദാക്കിയേക്കും എന്ന് സൂചനയുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർ ദയാനന്ദ് റായിയുടെ രാജി ബോർഡ് അംഗീകരിച്ചതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.