14 Nov 2025 3:05 PM IST
Summary
ഫെഡറൽ ബാങ്ക് ഓഹരി കൂടുതൽ മുന്നേറുമോ? സാങ്കേതിക വിശകലനം
ഇന്ത്യൻ വിപണി ശക്തമായ ചാഞ്ചാട്ടം നേരിടുന്ന സമയത്ത്, കേരളം ആസ്ഥാനമായ പ്രമുഖ ലിസ്റ്റഡ് കമ്പനികളുടെ 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ഫലങ്ങൾ വിപണിയിലെ ട്രെൻഡുകൾക്ക് അനുസൃതമായി സമ്മിശ്ര പ്രതികരണമാണ് നൽകുന്നത്. ബാങ്കിംഗ്-ധനകാര്യ മേഖല ശക്തമായ വളർച്ചാ അടിത്തറ നിലനിർത്തുമ്പോൾ, ഉപഭോക്തൃ-നിർമ്മാണ മേഖലകൾ ചെലവ് വർധനയുടെ സമ്മർദ്ദത്തിലാണെന്ന് പാദഫലങ്ങൾ സൂചിപ്പിക്കുന്നു.
ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ ഫെഡറൽ ബാങ്കിൻ്റെ രണ്ടാം പാദഫല പ്രകടനം ശ്രദ്ധേയമാണ്. ബാങ്കിന്റെ മൊത്ത വരുമാനം 3.8 ശതമാനം വർധിപ്പിച്ചു എന്നത് പോസിറ്റീവായ കാര്യമാണ്. എന്നാൽ, വരാവുന്ന വായ്പാ നഷ്ടങ്ങൾക്കായി മാറ്റിവെക്കുന്ന തുകയിലുൾപ്പെടെ വന്ന വർധനവ് കാരണം ബാങ്കിൻ്റെ അറ്റാദായത്തിൽ 8.3 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.
ലാഭത്തിലെ ഇടിവ് താൽക്കാലികമാണോ എന്നത് ശ്രദ്ധയാകർഷിക്കും. ബാങ്കിന്റെ ഏറ്റവും വലിയ കരുത്തായ ആസ്തി ഗുണമേന്മ ഈ പാദത്തിലും മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയാസ്തി 1.83 ശതമാനത്തിലേക്ക് കുറഞ്ഞു. ബാങ്ക് വായ്പാ വളർച്ച ശക്തമാക്കുമ്പോഴും, ഭാവിയിലെ സാധ്യതയുള്ള നഷ്ടങ്ങൾക്കായി കൂടുതൽ കരുതൽ ധനം മാറ്റിവെക്കാൻ തീരുമാനിച്ചതാണ് ലാഭത്തിലെ ഇടിവിന് കാരണം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിന് സ്ഥിരത നൽകുന്ന നടപടിയാണ്.
നിലവിൽ 235.83 എന്ന നിലയിൽ വ്യാപാരം ചെയ്യുന്ന ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ഓഹരി, 205–220 രൂപ എന്ന ദീർഘകാല കൺസോളിഡേഷൻ സോണിൽ നിന്നുള്ള ശക്തമായ ബ്രേക്ക്ഔട്ടിന് ശേഷം ആരോഗ്യകരമായ മുന്നേറ്റത്തിലാണ്.
നിലവിലെ ട്രെൻഡും പ്രകടനവും
ബ്രേക്ക്ഔട്ടിന് ശേഷം ഓഹരി 239 രൂപ എന്ന നിലയിലേക്ക് കുത്തനെ ഉയർന്നു.വില, അപ്പർ ബൊളിഞ്ചർ ബാൻഡിൽ നിന്ന് മിഡ്‌ലൈനിലേക്ക് (Midline) താഴുന്നത്, ഓഹരി ഓവർബോട്ട് നിലയിൽ നിന്ന് തണുക്കുന്നതിൻ്റെ സൂചനയാണ്. ഓഹരി 224-ന് മുകളിൽ നിലനിർത്തുന്നിടത്തോളം കാലം മൊത്തത്തിലുള്ള ട്രെൻഡ് ബുളളിഷാണ്.
പഠിക്കാം & സമ്പാദിക്കാം
Home
