image

5 Dec 2023 4:55 PM IST

Stock Market Updates

കേരള കമ്പനികൾ ഇന്ന്: റെക്കോഡ് വിപണി മൂല്യവുമായി ഫെഡറൽ ബാങ്ക്

MyFin Desk

Federal Bank of Kerala companies with record market value today
X

Summary

  • 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ സിഎസ്ബി ബാങ്ക്
  • സർവകാല ഉയരം തൊട്ട് അപ്പോളോ ടയേഴ്‌സ്
  • വണ്ടർലാ ഓഹരികൾ 4.19 ശതമാനം ഇടിവിൽ


ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് എക്കാലത്തെയും ഉയർന്ന വിലയിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 159 രൂപ തൊട്ടു. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 38,295 കോടി രൂപയായി ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരികൾ ഒരു വർഷത്തിൽ 15 ശതമാനം ഉയർന്നു. നടപ്പ് വർഷത്തിന്റെ തുടക്കം മുതൽ ഇന്ന് വരെയുള്ള കണക്കനുസരിച്ച് ഓഹരികൾ 14.71 ശതമാനം നേട്ടമുണ്ടാക്കി. ഇന്നത്തെ വ്യാപാരത്തിൽ 4.76 ലക്ഷം ഓഹരികളുടെ കൈമാറ്റം നടന്നു. ഇത് ഏകദേശം 7.47 കോടി രൂപയോളമാണ്.

സാങ്കേതിക ഭാഗം നോക്കുകയാണെങ്കിൽ, ഓഹരികളുടെ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (RSI) 64.1 ആണ്. ഇത് സൂചിപ്പിക്കുന്നത് ഓഹരികള്‍ അമിതമായി വിൽക്കുകയോ അമിതമായി വാങ്ങുകയോ ചെയ്തിട്ടില്ല എന്നാണ്. ഫെഡറൽ ബാങ്ക് ഓഹരികൾ നീക്കം നോക്കുകയാണെങ്കിൽ, ശരശേരി ദിവസങ്ങളായ 5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം എന്നിവയെക്കാൾ കൂടുതലാണ് നിലവിലെ ഓഹരികളുടെ നീക്കം.

ബ്രോക്കറേജ് സ്ഥാപനമായ നൊമുറയുടെ നിഗമനങൾ അനുസരിച്ച് വരുന്ന 12 മാസത്തിനിടെ ഓഹരികൾ 190 എന്ന വിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ ഓഹരി വിലയേക്കാൾ 20 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

ഡിസംബർ 5-ലെ വ്യാപാരം അവസാനിച്ചപ്പോൾ സർവകാല ഉയരം തൊട്ട് അപ്പോളോ ടയേഴ്‌സ്. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 461.8 രൂപ തൊട്ടു. വ്യാപാരവസാനം ഓഹരികൾ 1.93 ശതമാനം നേട്ടത്തോടെ 458.65 രൂപയിൽ ക്ലോസ് ചെയ്തു.

52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ സിഎസ്ബി ബാങ്ക്. ഓഹരികൾ ഇന്നത്ത വ്യാപാരത്തിൽ ഉയർന്ന വിലയായ 408 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ 1.20 ശതമാനം ഉയർന്ന് 405.95 രൂപയിൽ വ്യാപാരം നിർത്തി.

ബാങ്കിങ് മേഖലയിലെ മറ്റു ഓഹരികള്ളിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് നിറയെ നേട്ടം കൈവരിച്ചപ്പോൾ ഇസാഫ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ഇടിവിൽ വ്യാപാരം നിർത്തി.

ഫാക്ട് ഓഹരികൾ ഇന്ന് 1.34 ശതമാന താഴ്ന്നു. വണ്ടർലാ ഓഹരികൾ 4.19 ശതമാനം ഇടിവാണ് വ്യപാരവസാനം രേഖപ്പെടുത്തിയത്.