20 Nov 2023 6:12 AM GMT
Summary
ഇഷ്യൂ വിലയായ 84 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിംഗ്
ഹെല്‍ത്ത് കെയര്‍, വ്യക്തിഗത പരിചരണം എന്നിവയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സണ്‍റെസ്റ്റ് ലൈഫ് സയന്‍സിന്‍റെ ഓഹരികൾ ഇഷ്യൂ വിലയില്‍ നിന്ന് മാറ്റമില്ലാതെ എന്‍എസ്ഇ എമെര്‍ജില്‍ ലിസ്റ്റ് ചെയ്തു. ലിസ്റ്റിംഗ് വില 84 രൂപ. ഇഷ്യൂ വഴി കമ്പനി 10.85 കോടി രൂപ സ്വരൂപിച്ചു.
ക്യാപ്സ്യൂളുകള്‍, ടാബ്‍ലെറ്റുകള്‍, സിറപ്പ്, തൈലം, ജെല്‍, മൗത്ത് വാഷ്, സൊല്യൂഷന്‍, സസ്‌പെന്‍ഷന്‍, ഡ്രൈ പൗഡറുകള്‍, ടൂത്ത് പേസ്റ്റ് എന്നിവയും ആന്റി ബാക്ടീരിയല്‍, ആന്റി ഡയറിയല്‍, ആന്റിഫംഗല്‍, ആന്റി മലേറിയല്‍, ആന്റി ഡയബറ്റിക്, ഡെന്റല്‍ ക്യൂര്‍, ആന്റി പ്രോട്ടോസോള്‍, ആന്റി ഹിസ്റ്റാമൈന്‍, ആന്റി-ഹൈപ്പര്‍ടെന്‍സിവ് എന്നീ വിഭാഗങ്ങളിലെ മരുന്നുകളും കോസ്മെറ്റിക്, മള്‍ട്ടിവിറ്റൈനറല്‍, ആന്റിമിനെറല്‍, ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍, ആന്റി-ഫംഗല്‍, ന്യൂട്രാസ്യൂട്ടിക്കല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി തുടങ്ങിയ ആരോഗ്യ പരിപാലന- വ്യക്തി പരിചരണ ഉല്‍പ്പന്നങ്ങളും കമ്പനി നിർമിക്കുന്നു. 2017-ലാണ് സണ്‍റെസ്റ്റ് ലൈഫ് സയന്‍സ് സ്ഥാപിതമായത്.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ (ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി) ഇഷ്യൂ നവംബർ 21-ന് ആരംഭിക്കും. പുനരുപയോഗ ഊർജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ഏർപ്പെട്ടിരിക്കുന്ന കമ്പനി ഇഷ്യൂ വഴി 67.2 കോടി ഓഹരികൾ നൽകി 2150.21 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.
പത്തുരൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 30-32 രൂപയാണ്. കുറഞ്ഞത് 460 ഓഹരികൾക്കായി അപേക്ഷിക്കണം നവംബർ 23-ന് ഇഷ്യൂ അവസാനിക്കും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഡിസംബർ 4-ന് ലിസ്റ്റ് ചെയ്യും.