29 Aug 2025 8:38 AM IST
Summary
പുതിയ പ്രീ ഓപ്പണ്‍ സെഷന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രേഡിങ് ഒക്ടോബര്‍ 6 മുതല്‍
എഫ്&ആന്‍ഡ് ഒ-യ്ക്കായി പ്രീ-ഓപ്പണ്‍ സെഷന്‍ ബിഎസ്ഇ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ എട്ടിനാണ് പ്രീ-ഓപ്പണ്‍ സെഷന്‍ അവതരിപ്പിക്കുക. ഇക്വിറ്റി സെഗ്മെന്റിലെ നിലവിലുള്ള പ്രീ-ഓപ്പണ്‍ സെഷന് സമാനമായ രീതിയില്‍ തന്നെയാണ് എഫ് ആന്‍ഡ് ഒയ്ക്കും ഈ വിഭാഗം വരിക.
മാര്‍ക്കറ്റ് ഡാറ്റ ബ്രോഡ്കാസ്റ്റ് അടക്കമുള്ളവയില്‍ മാറ്റമൊന്നും ഉണ്ടാവില്ല. പുതിയ പ്രീ ഓപ്പണ്‍ സെഷന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രേഡിങ് ഒക്ടോബര്‍ 6 മുതല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകുമെന്നും എക്‌സ്‌ചേഞ്ച് അറിയിച്ചു.
നിക്ഷേപകര്‍ക്ക് ഇത് സംബന്ധിച്ച മെസേജുകള്‍ അടക്കമുള്ളവ ലഭിക്കുക ഓഹരി വിഭാഗത്തിലേതിന് തുല്യമായിട്ടായിരിക്കും. നിക്ഷേപകര്‍ ഇതുസംബന്ധിച്ച മാറ്റങ്ങള്‍ നിബന്ധനകള്‍ക്ക് അനുസൃതമായി അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സുതാര്യമായ ഓഹരി ഇടപാട് ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഒപ്പം കൂടുതല്‍ ആല്‍ഗോ ട്രെഡേഴ്‌സിനെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും പുതിയ പരിഷ്‌കരണം ആകര്‍ഷിച്ചേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
