image

6 March 2026 12:04 PM IST

Stock Market Updates

പിൻവലിഞ്ഞ് വിദേശ സ്ഥാപന നിക്ഷേപകർ; ഐടി ഓഹരികളിൽ നിക്ഷേപം കുറയുന്നു

MyFin Desk

will ai bubble fears haunt stocks in the new year
X

Summary

വിദേശ സ്ഥാപന നിക്ഷേപകർ വീണ്ടും പിൻവാങ്ങുന്നു. ഐടി ഓഹരികളിൽ നിക്ഷേപം കുറയുന്നു.


ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപകർ പിൻവലിക്കുന്നത് തുടരുന്നു. ഐടി ഓഹരികളിലെ നിക്ഷേപത്തിലും കുത്തനെ ഇടിവ്. ഫെബ്രുവരിയിൽ 17,000 കോടി രൂപയുടെ ഐടി ഓഹരികളിൽ നിക്ഷേപം എത്തിയെങ്കിലും മൊത്തം നിക്ഷേപം ഏകദേശം 4.18 ലക്ഷം കോടി രൂപയായി കുറഞ്ഞു. നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ നിക്ഷേപം. 2026 ജനുവരി അവസാനത്തോടെ 5.34 ലക്ഷം കോടി രൂപയിൽ നിന്ന് 21.8 ശതമാനം ഇടിവാണ് നിക്ഷേപത്തിലുണ്ടായത്.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമെമ്പാടും ഐടി ഓഹരികളിലെ ഇടിവിന് കാരണമായിരുന്നു. പിന്നീട് ഐടി ഓഹരികളിൽ കുത്തനെ വിൽപ്പന നടന്നു. ഫെബ്രുവരി രണ്ടാം പകുതിയിൽ മാത്രം വിദേശ നിക്ഷേപകർ ഏകദേശം 6,000 കോടി രൂപയുടെ ഐടി ഓഹരികൾ വിറ്റിട്ടുണ്ട്.

പിൻവാങ്ങൽ കഴിഞ്ഞ വർഷം മുതൽ

ഫെബ്രുവരി അവസാനത്തോടെ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഐടി ഓഹരികളിലെ വിദേശ സ്ഥാപന നിക്ഷേപകരുടെ മൊത്തം നിക്ഷേപം. 2025 ന്റെ തുടക്കം മുതൽ തന്നെ വിദേശ നിക്ഷേപകർ ഐടി ഓഹരികളിലേക്കുള്ള നിക്ഷേപം കുറയ്ക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ് . ഈ കാലയളവിൽ മാത്ര മൊത്തം 74,698 കോടി രൂപയുടെ വിൽപ്പന നടന്നിട്ടുണ്ട്.