image

28 Nov 2025 5:23 PM IST

Stock Market Updates

ഗെയിൽ ഓഹരികൾ കുത്തനെ ഇടിയാൻ കാരണമെന്താണ്?

MyFin Desk

stock market closing
X

Summary

വെള്ളിയാഴ്ച ഗെയിൽ ഓഹരികളിൽ നാലു ശതമാനത്തിലേറെ ഇടിവ്


ഗെയിൽ ഓഹരി വിലയിൽ വെള്ളിയാഴ്ച നാലു ശതമാനതത്തിലേറെ ഇടിവ്. പൈപ്പ്ലൈന് പ്രതീക്ഷിച്ചതിലും കുറഞ്ഞ നികുതി വർധനക്കാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകാരം നൽകിയത് എന്നതാണ് ഓഹരി വില ഇടിയാന കാരണം. വെള്ളിയാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ ഗെയിൽ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രാവിലെ വ്യാപാരത്തിൻ്റെ തുടക്കത്തിൽ ഓഹരി വില 6 ശതമാനം വരെ ഇടിഞ്ഞിരുന്നു. 5.32 ശതമാനം ഇടിഞ്ഞ് 174.03 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി വില ക്ലോസ് ചെയ്തത്. 2025 ജനുവരി ഒന്നു മുതലാണ് പുതുക്കിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

നിരവധി വർഷങ്ങളിൽ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളിൽ ഒന്നാണിത്. 12 വർഷങ്ങളിൽ 8 വർഷവും ഓഹരി വില ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. പല വർഷങ്ങളിലും ഓഹരി നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയിരുന്നു.

ഹ്രസ്വകാല-ഇടത്തരം കാലയളവിലെ വരുമാനത്തെയും ലാഭക്ഷമതയെയും നിലവിലെ നികുതി ഘടന ബാധിക്കാൻ സാധ്യതയുണ്ട്. ഗെയിൽ 33 ശതമാനം വരെയാണ് നികുതി വർധനക്ക് നിർദേശം നൽകിയതെങ്കിലും 12 ശതമാനം നികുതി വർധനക്കാണ് അനുമതി നൽകിയത്. വർധിച്ചുവരുന്ന ചെലവുകൾക്കും ആസ്തികൾ നിലനിർത്തുന്നതിനും ഗെയിലിന് വലിയ നിക്ഷേപങ്ങൾ വേണ്ടി വരും. എന്നാൽ നിക്ഷേപം ആകർഷിക്കാനുള്ള ഗെയിലിൻ്റെ ശേഷി ചോദ്യം ചെയ്യപ്പെടുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ താരിഫ് വർധനവും ഉയരുന്ന പ്രവർത്തന ചെലവും ഗെയിലിൻ്റെ ലാഭക്ഷമതയെ ബാധിക്കുന്നുണ്ട്. ഇത് മാർജിനിൽ സമ്മർദ്ദം ചെലുത്തുകയും വരുമാനം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.