26 Dec 2023 10:11 AM IST
Summary
- ഉയർന്ന മൂല്യനിർണ്ണയം ഹ്രസ്വകാല ആശങ്കയായി തുടരുന്നു
- തുടക്കവ്യാപാരത്തില്‍ സെന്‍സെക്സിനും നിഫ്റ്റിക്കും നേട്ടം
- ഊര്‍ജ്ജ, ലോഹ മേഖലകളിലെ ഓഹരികള്‍ക്ക് മികച്ച നേട്ടം
സമ്മിശ്രമായ ആഗോള സൂചനകള്‍ക്കിടെ ഇന്ന് തുടക്ക വ്യാപാരത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം കൈവരിച്ചു. സെൻസെക്‌സ് 87.6 പോയിന്റ് ഉയർന്ന് 71,194.56ലും നിഫ്റ്റി 40.25 പോയിന്റ് ഉയർന്ന് 21,389.65ലും എത്തി. തുടര്‍ന്ന് വിപണി സൂചികകളില്‍ കനത്ത ചാഞ്ചാട്ടമാണ് കാണാനാകുന്നത്. സെന്‍സെക്സും നിഫ്റ്റിയും ഇടിവിലേക്കും നേട്ടത്തിലേക്കും മാറിമാറി നീങ്ങി.
ഐടി ഓഹരികള്‍ പൊതുവില്‍ ഇടിവ് നേരിടുകയാണ്. നിഫ്റ്റി ഐടി സൂചിക 1 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചികയും നെഗറ്റിവ് പ്രവണത കാണിക്കുന്നു. ഇന്‍ഫോസിസിന് 1 .5 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ നഷ്ടമായത് ആഗോള കോര്‍പ്പറേറ്റുകളുടെ ടെക്നോളജി ചെലവിടലുകളെ സംബന്ധിച്ച് ആശങ്ക ഉണര്‍ത്തിയതാണ് ഐടി സൂചികയ്ക്ക് തിരിച്ചടിയായത്. നിഫ്റ്റിയില്‍ മറ്റു സൂചികകള്‍ നേട്ടം പ്രകടമാക്കുന്നു. ഊര്‍ജ്ജ, ലോഹ മേഖലകളിലെ ഓഹരികള്‍ക്കാണ് മികച്ച നേട്ടം.
ഹീറോ മോട്ടോകോര്‍പ്പ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, അദാനി എന്‍റര്‍പ്രൈസ് എന്നിവ മികച്ച നേട്ടത്തിലാണ്. ഇന്‍ഫോസിസ്, വിപ്രൊ, എച്ച്സില്‍ ടെക്, മാരുതി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവ കാര്യമായ ഇടിവ് നേരിടുന്നു.
"യുഎസിന്റെ നേതൃത്വത്തിൽ ഡിസംബറിൽ നടന്ന ആഗോള റാലി മിക്ക വിപണികളെയും ഗണ്യമായി ഉയർത്തി, സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയിലെ റാലിക്ക് ആക്കം കൂട്ടി. നിഫ്റ്റ് 6 ശതമാനം ഉയര്‍ന്ന സാഹചര്യത്തില്‍ തുടർനടപടികൾക്കായി കാളകൾ പുതുവർഷം വരെ കാത്തിരിക്കാൻ സാധ്യതയുണ്ട്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.
"ഉയർന്ന മൂല്യനിർണ്ണയം ഒരു ഹ്രസ്വകാല ആശങ്കയായി തുടരുന്നു. എന്നിരുന്നാലും, യുഎസ് വിലക്കയറ്റം, ബോണ്ട് യീൽഡുകൾ, ഡോളർ സൂചിക എന്നിവ താഴോട്ട് നീങ്ങുന്നത് അനുകൂലമാണ്. നിലവിലെ വിപണി സാഹചര്യത്തിൽ ഏറ്റവും മികച്ച തന്ത്രമായി ബൈ ഓൺ ഡിപ്‌സ് തുടരുന്നു. ലാര്‍ജ് ക്യാപ്‌സിലാണ് സുരക്ഷ. ഓട്ടോമൊബൈൽ മേഖല ഒരു ചാക്രികമായ ഉയർച്ചയ്ക്ക് അനുയോജ്യമാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പഠിക്കാം & സമ്പാദിക്കാം
Home
