27 May 2025 7:19 AM IST
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി, ഇന്ത്യൻ വിപണി ഫ്ലാറ്റായി തുറക്കാൻ സാധ്യത
James Paul
Summary
- ഗിഫ്റ്റ് നിഫ്റ്റി നേരീയ തോതിൽ ഉയർന്നു.
- ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു.
- യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഉയർന്നു.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഫ്ലാറ്റായി തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നേരീയ തോതിൽ ഉയർന്നു. ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു. യു എസ് വിപണിക്ക് ഇന്നലെ അവധിയായിരുന്നു. യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഉയർന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 25,040 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 5 പോയിന്റ് കൂടുതലാണിത്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് തണുത്ത തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി 0.15% ഇടിഞ്ഞു, ടോപ്പിക്സ് സൂചിക ഫ്ലാറ്റ് ആയിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.15% ഇടിഞ്ഞു. കോസ്ഡാക്ക് ഫ്ലാറ്റ് ആയിരുന്നു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ഫ്ലാറ്റ് ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
യുഎസ് സ്റ്റോക്ക് മാർക്കറ്റ് തിങ്കളാഴ്ച അടവായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതി താരിഫ് ട്രംപ് മാറ്റിവച്ചതിനെ നിക്ഷേപകർ സ്വാഗതം ചെയ്തതിനാൽ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഉയർന്നു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 407 പോയിന്റ് അഥവാ 1% നേട്ടമുണ്ടാക്കിയപ്പോൾ. എസ് ആൻറ് പി 500 ഫ്യൂച്ചറുകൾ 1.1% ഉയർന്നു. നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 1.3% ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 455.37 പോയിന്റ് അഥവാ 0.56 ശതമാനം ഉയർന്ന് 82,176.45 ൽ എത്തി. നിഫ്റ്റി 148 പോയിന്റ് അഥവാ 0.60 ശതമാനം ഉയർന്ന് 25,001.15 ൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികളിൽ മഹീന്ദ്ര ആൻറ് മഹീന്ദ്ര 2.17 ശതമാനം ഉയർന്നു. എച്ച്‌സിഎൽ ടെക്, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ലാർസൻ ആൻറ് ട്യൂബ്രോ, ടെക് മഹീന്ദ്ര എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്. എറ്റേണൽ, അൾട്രാടെക് സിമൻറ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഇടിവ് നേരിട്ടു. എറ്റേണൽ 4.51 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ്പ് 0.56 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 0.48 ശതമാനവും ഉയർന്നു.
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,062, 25,104, 25,172
പിന്തുണ: 24,925, 24,883, 24,815
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,802, 55,936, 56,153
പിന്തുണ: 55,368, 55,234, 55,017
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 26 ന് 1.06 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് 4.3 ശതമാനം ഉയർന്ന് 18.02 -ൽ ക്ലോസ് ചെയ്തു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വെള്ളിയാഴ്ച 136 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 1746 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 35 പൈസ ഉയർന്ന് 85.10 ൽ ക്ലോസ് ചെയ്തു.
സ്വർണ്ണ വില
സ്വർണ്ണ വില ഉയർന്നു. സ്പോട്ട് സ്വർണ്ണ വില ഔൺസിന് 0.1% ഉയർന്ന് 3,344.36 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6% കുറഞ്ഞ് 3,344.60 ഡോളറിലെത്തി.
എണ്ണ വില
സപ്ലൈ പോളിസി തീരുമാനങ്ങൾ സംബന്ധിച്ച ഒപെക് യോഗത്തിന് മുന്നോടിയായി യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനാൽ അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ 0.06% കുറഞ്ഞ് ബാരലിന് 64.78 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.02% കുറഞ്ഞ് 61.54 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഫസ്റ്റ്ക്രൈ
ഫസ്റ്റ്ക്രൈ നടത്തുന്ന ബ്രെയിൻബീസ് സൊല്യൂഷൻസ്, 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 111 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി റിപ്പോർട്ട് ചെയ്തത് 43 കോടി രൂപയുടെ നഷ്ടമായിരുന്നു.
നസാര ടെക്നോളജീസ്
നസാര ടെക്നോളജീസ് അതിന്റെ സംയോജിത അറ്റാദായത്തിൽ 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 90% വാർഷിക വളർച്ച രേഖപ്പെടുത്തി. ഇത് 16 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8 കോടി രൂപയായിരുന്നു.
ഡാബർ
സെസ കെയറിനെ കമ്പനിയുമായി സംയോജിപ്പിക്കുന്നതിന് ഡാബർ ബോർഡ് അംഗീകാരം നൽകി.
ഇൻഡിഗോ
ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സഹസ്ഥാപകനായ രാകേഷ് ഗാംഗ്‌വാൾ 6831 കോടി രൂപയുടെ ബ്ലോക്ക് ഡീലിലൂടെ കമ്പനിയിലെ 3.4% വരെ ഓഹരികൾ വിൽക്കും.
ശിൽപ മെഡികെയർ
ശിൽപ മെഡികെയർ 15 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇത് 41% ഇടിവാണ്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 331 കോടി രൂപയായി.
ടാറ്റ മോട്ടോഴ്‌സ്
2024-25 ൽ ആഗോളതലത്തിൽ ടാറ്റ മോട്ടോഴ്‌സ് നികുതിയും മറ്റ് സംഭാവനകളും ആയി 38,892 കോടി രൂപ അടച്ചു, 2024 സാമ്പത്തിക വർഷത്തിലെ 39,344 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം കുറവാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
