image

30 Aug 2023 7:46 AM IST

Stock Market Updates

ആഗോള വിപണികള്‍ നേട്ടത്തില്‍; പ്രധാന കണക്കുകള്‍ക്ക് കാത്തിരിപ്പ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

MyFin Desk

Stock Market|Trade
X

Summary

  • യുഎസ് ജിഡിപി, ചൈനയുടെ പിഎംഐ എന്നിവ വിപണികളി‍ല്‍ പ്രതിഫലിക്കും
  • ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
  • സ്വര്‍ണം മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലയില്‍


ഫെഡറൽ റിസർവിന്റെ മറ്റൊരു നിരക്ക് വർദ്ധനയുടെ സാധ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന ദുർബല തൊഴിൽ വിപണിയെ തുടർന്ന് ഡോളറും ട്രഷറി ആദായവും ഇടിഞ്ഞതിനാൽ ചൊവ്വാഴ്ച സ്വർണ്ണം മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 0.9 ശതമാനം ഉയർന്ന് ഔൺസിന് 1,935.95 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകളും 0.9% ഉയർന്ന് 1,964.20 ഡോളറിലെത്തി.തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നേട്ടവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതെങ്കിലും വ്യാപാര സെഷനിലുടനീളം അനിശ്ചിതത്വം പ്രകടമായിരുന്നു. നിഫ്റ്റി 36.7 പോയിന്‍റ് വര്‍ധിച്ച് 19342.70ലും സെന്‍സെക്‌സ് 79.22 പോയിന്‍റ് വര്‍ധിച്ച് 65075.82 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. കൃത്യമായ പ്രവണത കണ്ടെത്താനാകാതെ റേഞ്ച് ബൗണ്ടായി തുടരുകയാണ്.

നാളെ പുറത്തുവരാനിരിക്കുന്ന ആദ്യപാദ ജിഡിപി ഫലങ്ങളെ സംബന്ധിച്ച് ശുഭ പ്രതീക്ഷയാണെങ്കിലും ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളില്‍ ജാഗ്രതാ മനോഭാവം നിക്ഷേപകരിലുണ്ട്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന തുടരുമെന്നത് വ്യക്തമായെങ്കിലും അത് സമഗ്ര വിലയിരുത്തലുകളോടെ ആകും എന്ന ഫെഡ് ചീഫ് ജെറോം പൗവ്വലിന്‍റെ പ്രസ്‍താവന വിപണിക്ക് ആശ്വാസമാകുകയാണ് ഉണ്ടായിട്ടുള്ളത്.

ഏപ്രില്‍- ജൂണ്‍ കാലയളവിലെ യുഎസിന്‍റെ ജിഡിപി സംബന്ധിച്ച കണക്കും ഓഗസ്റ്റിലെ ചൈനയുടെ മാനുഫാക്ചറിംഗ് പിഎംഐ സംബന്ധിച്ച കണക്കുമാണ് ആഗോള തലത്തില്‍ ഇന്ന് പ്രധാനമായും നിക്ഷേപകരെ സ്വാധീനിക്കാന്‍ ഇടയുള്ള സംഭവങ്ങള്‍.

നിഫ്റ്റിയുടെ റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിക്ക് 19,317 ലും തുടർന്ന് 19,301ലും 19,274ലും സപ്പോര്‍ട്ട് ലഭിച്ചേക്കാം. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,370 പ്രധാന പ്രതിരോധമുണ്ടാകാം. തുടർന്ന് 19,386ഉം 19,412ഉം.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യന്‍ വിപണികളില്‍ ഇന്ന് പൊതുവേ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍ വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. യൂറോപ്യന്‍ വിപണികള്‍ പൊതുവേ നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

യുഎസ് വിപണികള്‍ ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം മാസത്തിലും ജോബ് ഓപ്പണിംഗ്‍സ് ഡാറ്റ ഇടിവ് പ്രകടമാക്കിയത് സമീപ ഭാവിയില്‍ ഫെഡ്റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് നീങ്ങില്ലെന്ന പ്രതീക്ഷ സൃഷ്ടിച്ചതാണ് ഇതിന് പ്രധാന കാരണം. എസ് ആന്‍ഡ് പി500 64.39 പോയിന്റ് ( 1.45 ശതമാനം ) ഉയർന്ന് 4,497.70 പോയിന്റിലെത്തി. നാസ്‍ഡാക് 239.36 പോയിന്‍റ് ( 1.74 ശതമാനം) ഉയർന്ന് 13,943.37ൽ എത്തി. ഡൗ ജോൺസ് ശരാശരി 294.97 പോയിന്റ് ( 0.85 ശതമാനം ) ഉയർന്ന് 34,854.95 ൽ എത്തി.

ഗിഫ്റ്റി നിഫ്റ്റി നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ തുടക്കം നേട്ടത്തോടെയാകും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ശ്രദ്ധ നേടുന്ന ഓഹരികള്‍

സൊമാറ്റോ: ഫുഡ് ഡെലിവറി വമ്പനായ സൊമാറ്റോയിലുള്ള തങ്ങളുടെ 1.17 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീൽ വഴി 940 കോടി രൂപയ്ക്ക് വിറ്റഴിക്കാന്‍ സോഫ്റ്റ്‌ബാങ്ക് വിഷൻ ഫണ്ട് (എസ്‌വിഎഫ് ഗ്ലോബൽ) തയാറെടുക്കു ന്നതായി സിഎൻബിസി ടിവി-18 റിപ്പോർട്ട് ചെയ്തു. മൊത്തം 10 കോടി ഓഹരികൾ 94 രൂപ നിരക്കിൽ വിൽക്കും.

ലുപിൻ: ഉപകമ്പനിയായ ലുപിൻ ഫാർമ കാനഡ 60 മില്ലിഗ്രാം, 80 മില്ലിഗ്രാം, 120 മില്ലിഗ്രാം, 160 മില്ലിഗ്രാം വീര്യമുള്ള പ്രൊപ്രനോലോൾ എൽഎ (ലോംഗ്-ആക്ടിംഗ്) ക്യാപ്‌സ്യൂളുകൾ കാനഡയില്‍ പുറത്തിറക്കി.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: എംഎസ്എംഇ, ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നതിനായി ഐകെഎഫ് ഹോം ഫിനാൻസുമായി കൈകോർക്കുമെന്ന് പൊതുമേഖലയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.

എംപിഎസ്: ഉപകമ്പനിയായ എംപിഎസ് ഇന്ററാക്ടീവ് സിസ്റ്റംസ്, ഓസ്ട്രേലിയയിലെ ലിബറേറ്റ് ഗ്രൂപ്പിന്റെ മൂന്ന് ഇ- ലേണിംഗ് പ്ലാറ്റ്ഫോമുകളില്‍ 65 ശതമാനം ഓഹരിയെടുക്കാന്‍ ധാരണയായി. ലിബറേറ്റ് ഗ്രൂപ്പിന്റെ ഓരോ എന്റിറ്റികളുടെയും ബാക്കിയുള്ള 35 ശതമാനം ഓഹരികളും ഭാവിയില്‍ കമ്പനി ഏറ്റെടുക്കും.

എസ്‌ബിഎഫ്‌സി ഫിനാൻസ്: ജൂണിൽ അവസാനിച്ച പാദത്തിൽ 47 കോടി രൂപയുടെ അറ്റാദായമാണ് ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനി രേഖപ്പെടുത്തിയത്. മുൻവർഷം സമാന പാദത്തിലെ 32 കോടി രൂപയുടെ ലാഭത്തെ അപേക്ഷിച്ച് 46.5 ശതമാനം വളര്‍ച്ചയാണിത്. അറ്റ പലിശ വരുമാനം ഇതേ പാദത്തിൽ 40.6 ശതമാനം വർധിച്ച് 141 കോടി രൂപയായി.

സിപിഎസ് ഷെപ്പേഴ്സ് : സിപി എസ് ഷേപ്പേഴ്‌സ് ഐപിഒ-യ്‌ക്കുള്ള ശക്തമായ ഡിമാൻഡ് ആദ്യ ദിനത്തില്‍ കണ്ടു. ആദ്യ ദിനത്തില്‍ 15.32 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. ആറു ലക്ഷം ഓഹരികളുടേതാണ് ഓഫർ. എന്നാല്‍ 91.9 ലക്ഷം ഓഹരികൾക്കായി ബിഡ്ഡുകള്‍ ലഭിച്ചു.

വിദേശ ഫണ്ടുകളുടെ വരവ്

ഇന്നലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 61.51 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 305.09 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2476.01 കോടി രൂപയുടെ അറ്റ വാങ്ങലാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. 211.59 കോടി രൂപയുടെ അറ്റവാങ്ങല്‍ ഡെറ്റ് വിപണിയിലും എഫ്‍പിഐകള്‍ നടത്തി.

ക്രൂഡ് ഓയിലും സ്വര്‍ണവും

വിതരണം ചുരുങ്ങുമെന്ന ആശങ്കകളെ തുടര്‍ന്ന് ചൊവ്വാഴ്ച എണ്ണ വില ഉയർന്നു, ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 34 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 84.76 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 36 സെൻറ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 80.46 ഡോളറായും മാറി.

ദുർബല തൊഴിൽ വിപണി കണക്കുകള്‍ പുറത്തുവന്നതിനെ തുടർന്ന് യുഎസ് ഡോളറും ട്രഷറി ആദായവും ഇടിഞ്ഞതിനാൽ ചൊവ്വാഴ്ച സ്വർണ്ണം മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 0.9 ശതമാനം ഉയർന്ന് ഔൺസിന് 1,935.95 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.9% ഉയർന്ന് 1,964.20 ഡോളറിലെത്തി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല