image

26 March 2024 5:17 AM GMT

Stock Market Updates

ആഗോള വിപണികളിൽ സമ്മിശ്ര വ്യാപരം; ചാഞ്ചാട്ടത്തിൽ ആഭ്യന്തര സൂചികകൾ

MyFin Desk

domestic market is off to a volatile start
X

Summary

  • സെക്ടറൽ സൂചികയിൽ നിഫ്റ്റി പിഎസ്ഇ, എനർജി, മെറ്റൽ, റിയൽറ്റി സൂചികകൾ നേട്ടത്തിലാണ്
  • മിഡ് ക്യാപ് ഓഹരികളും ഉയർന്ന നിലയിൽ വ്യാപാരം തുടരുന്നു.
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 83.32 ലെത്തി


സമ്മിശ്രമായ ആഗോള സൂചനകളെത്തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ താഴ്ന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അവധി കാരണം ആഴ്‌ചയിലെ കുറഞ്ഞ വ്യാപാര ദിവസവും പ്രതിമാസ എഫ് ആൻഡ് ഓ കാലഹരണപ്പെടുന്നതും നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു. വിദേശ നിക്ഷേപകരുടെ വില്പനയും, യു എസ് വിപണികളിലെ ഇടിവും ആഭ്യന്തര സൂചകകളുടെ ഇടിവിനു കാരണമായി. സെൻസെക്‌സ് 200.39 പോയിൻ്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 72,631.55ലും നിഫ്റ്റി 49.90 പോയിൻ്റ് അഥവാ 0.23 ശതമാനം താഴ്ന്ന് 22,046.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഫിനാൻസ് എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ, ഒഎൻജിസി, ഗ്രാസിം, ടാറ്റ കൺസ്യൂമർ എന്നിവ നഷ്ടത്തിലുമാണ്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി പിഎസ്ഇ, എനർജി, മെറ്റൽ, റിയൽറ്റി സൂചികകൾ നേട്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികളും ഉയർന്ന നിലയിൽ വ്യാപാരം തുടരുന്നു.

വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് (vix) സൂചിക 6 ശതമാനത്തിലധികം ഉയർന്ന് 13 ലെത്തി.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും താഴ്ന്ന നിലയിലാണ്, സിയോളും ഹോങ്കോങ്ങും നേട്ടത്തോടെ വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ തിങ്കളാഴ്‌ച നഷ്ടത്തിലെത്തി.

ബ്രെൻ്റ് ക്രൂഡ് 0.01 ശതമാനം ഇടിഞ്ഞ് ബാരലിന് 86.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം താഴ്ന്ന് 2172.25 ഡോളറിലെത്തി. എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് രൂപ തിരിച്ചു കയറി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 83.32 ലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,309.76 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഹോളി പ്രമാണിച്ച് ആഭ്യന്തര ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.

വെള്ളിയാഴ്ച സെൻസെക്‌സ് 190.75 പോയിൻ്റ് അഥവാ 0.26 ശതമാനം ഉയർന്ന് 72,831.94 ലും നിഫ്റ്റി 84.80 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 22,096.75 ലുമാണ് ക്ലോസ് ചെയ്തത്.