image

3 Dec 2025 5:31 PM IST

Stock Market Updates

Stock Market News:വിപണി വീണു, നിക്ഷേപകർക്ക് നഷ്ടം 2.75 ലക്ഷം കോടി രൂപ

MyFin Desk

Stock Market News:വിപണി വീണു, നിക്ഷേപകർക്ക് നഷ്ടം 2.75 ലക്ഷം കോടി രൂപ
X

Summary

തുടർച്ചയായ നാലാം ദിവസവും വിപണി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് നഷ്ടം 2 .75 ലക്ഷം കോടി രൂപ


സെൻസെക്സ് തുടർച്ചയായ നാലാം സെഷനിലും ഇടിഞ്ഞതോടെ നിക്ഷേപകരുടെ താൽക്കാലിക നഷ്ടം 2.75 ലക്ഷം കോടി രൂപയായി. ഈ ആഴ്ചയുടെ തുടക്കത്തിൽ വ്യാപാരത്തിൽ ഉണ്ടായ എക്കാലത്തെയും ഉയർന്ന നിരക്കുകളിൽ നിന്ന് പിന്നീട് സൂചികകൾ കൂടുതൽ പിന്നോട്ട് പോയി. ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 0.95% നഷ്ടത്തിലും ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 0.43 ശതമാനത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 2.76 ലക്ഷം കോടി കുറഞ്ഞ് 469.69 ലക്ഷം കോടി രൂപയായി.

ഇന്ത്യയിലെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കാര്യമായ ഇടിവില്ല. ഇന്ത്യയിലെ ഏറ്റവുമധികം വിപണി മൂല്യമുയർന്ന കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസും എച്ച്ഡിഎഫ്സി ബാങ്കും ഭാരതി എയർടെല്ലുമാണ് മുന്നിൽ.

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വിപണി മൂല്യം 20.824 ലക്ഷം കോടി രൂപയാണ്. ഓയിൽ & ഗ്യാസ്, റീട്ടെയിൽ, ടെലികോം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയെല്ലാം കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബിസിനസാണ് റിലയൻസിൻ്റേത്. എച്ച്ഡിഎഫ്സി ബാങ്കാണ് രണ്ടാം സ്ഥാനത്ത്. 16.584 ലക്ഷം കോടി രൂപയിലേറെയാണ് വിപണി മൂല്യം. ഭാരതി എയർടെൽ മൂന്നാം സ്ഥാനത്താണ്. 12.705 ലക്ഷം കോടി രൂപയാണ് ടെലികമ്മ്യൂണിക്കേഷൻസ് രംഗത്ത് നിന്നുള്ള കമ്പനയുടെ വിപണി മൂല്യം.ടാറ്റ കൺസൾട്ടൻസി സർവീസസ് 11.505 ലക്ഷം കോടി രൂപയും ഐസിഐസിഐ ബാങ്കിന് 9.885 ലക്ഷം കോടി രൂപയുമാണ് വിപണി മൂല്യം.