11 Feb 2026 4:41 PM IST
വാള്‍സ്ട്രീറ്റിലെ രാജാക്കന്മാര്‍ ഇന്ത്യയിലേക്ക്; 500 മില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപം
MyFin Desk
ഇന്ത്യൻ വിപണിയിലെ കുതിപ്പ് ലക്ഷ്യമിട്ട് മുംബൈയിലെ പുതിയ ആസ്ഥാനത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന ഗോൾഡ്മാൻ സാക്‌സ്.
Summary
ഇന്ത്യ ഇനി 'ഭാവി'യല്ല, നിലവിലെ ലാഭ വിപണി; മോർഗൻ സ്റ്റാൻലിയെ പിന്നിലാക്കി വാൾസ്ട്രീറ്റ് ഭീമന്റെ കുതിപ്പ്.
ഇന്ത്യന്‍ വിപണിയില്‍ കണ്ണുവച്ച് വാള്‍സ്ട്രീറ്റിലെ രാജാക്കന്മാര്‍. ഇന്ത്യ ഇപ്പോള്‍ തന്നെ പണം വാരുന്ന വിപണിയാണെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്ഇന്ത്യയില്‍ സാമ്രാജ്യം വിപുലീകരിക്കാന്‍ ഗോള്‍ഡ്മാന്‍ സാക്‌സ് നീക്കം നടത്തുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 500 മില്യണ്‍ ഡോളറാണ് ഗ്രൂപ്പ് ഇന്ത്യയില്‍ നിക്ഷേപിച്ചത്. അതായത് വര്‍ഷങ്ങളോളം ഇന്ത്യയെ ഒരു പരീക്ഷണ വസ്തുവായി മാത്രം കണ്ടിരുന്ന ഗോള്‍ഡ്മാന്‍ സാക്‌സ് ഇപ്പോള്‍ ഗിയര്‍ മാറ്റിയിരിക്കുകയാണ്. ന്യൂഡല്‍ഹിയില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഇന്ത്യ മേധാവി സഞ്ജയ് ചാറ്റര്‍ജി ആ നിര്‍ണ്ണായകമായ വാദം ഉന്നയിച്ചത്. ഇന്ത്യ ഇനി വെറുമൊരു ഗ്രോത്ത് സ്റ്റോറിയല്ല, മറിച്ച് നിലവില്‍ തന്നെ ലാഭം തരുന്ന വിപണിയാണ്.ഇതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ഇക്വിറ്റി ഓഫറുകളില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് നാലാം സ്ഥാനത്തേക്ക് കുതിച്ചു. അവരുടെ പ്രധാന ശത്രുവായ മോര്‍ഗന്‍ സ്റ്റാന്‍ലിയെ പോലും പിന്നിലാക്കി കഴിഞ്ഞു.ബാങ്കിംഗ് സെക്ടറിലെ കുതിപ്പാണ് ഊര്‍ജ്ജമായ പ്രധാന ഘടകം. ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞു, കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍ മുമ്പത്തേക്കാള്‍ ശക്തമായി. കൂടാതെ കഴിഞ്ഞ വര്‍ഷം 22 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കയ്യില്‍ ഇപ്പോള്‍ തന്നെ പത്തോളം വലിയ പ്രോജക്ടുകളുണ്ട്.എന്നാല്‍ ഈ പോരാട്ടം അത്ര എളുപ്പമല്ല. ജെപി മോര്‍ഗന്‍, സിറ്റി ഗ്രൂപ്പ്തുടങ്ങിയ വമ്പന്മാരും, കോട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ തദ്ദേശീയ ശക്തികളും ഗോള്‍ഡ്മാന്‍ സാക്‌സിന് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ ഫീസ് വാങ്ങി കൂടുതല്‍ ഇടപാടുകള്‍ പിടിക്കുക എന്ന തന്ത്രമാണ് ഇവര്‍ ഇപ്പോള്‍ പയറ്റുന്നത്. മുംബൈയിലെ പഴയ തുണിമില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ വര്‍ളിയിലെ ഗ്ലാസ് ഗോപുരങ്ങളിലേക്ക് മാറി. ബെംഗളൂരുവിലെ ടെക് ഹബ്ബില്‍ മാത്രം എണ്ണായിരത്തോളം ജീവനക്കാരാണ് ഇവര്‍ക്കുള്ളത്. അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് ഇന്ത്യയിലാണ് എന്നതാണ് വാസ്തവം!.ചുരുക്കത്തില്‍, ആഗോള വിപണിയില്‍ ഇന്ത്യയുടെ മൂല്യം കുതിക്കുകയാണ്. ഈ വിദേശ ബാങ്കുകളുടെ നീക്കം നമ്മുടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തിന് വഴി വയ്്ക്കുമെന്ന് പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
