19 Feb 2026 12:10 PM IST
സ്വർണ്ണ ഇറക്കുമതി കുറയുന്നതും വ്യാപാര കരാറുകളും ഇന്ത്യൻ രൂപയ്ക്ക് കരുത്താകുന്നു - ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്.
Summary
ഇന്ത്യ-യുഎസ് വ്യാപാര കരാർ കരുത്തായി; 200 കോടി ഡോളറിന്റെ നിക്ഷേപം വിപണിയിലെത്തി.
ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ വിട്ടുനിന്ന കാലം അവസാനിക്കുകയാണെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. നിക്ഷേപകരുടെ ആശങ്കയകറ്റിയത് ഇന്ത്യ-യുഎസ് വ്യാപാര കരാര്‍. ഗോള്‍ഡ്മാന്‍ സാക്സിലെ ഗ്ലോബല്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് സുനില്‍ കൗള്‍ പറയുന്നത്, കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രം 200 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയെന്നാണ്. 2024 സെപ്റ്റംബര്‍ മുതല്‍ കണ്ടുവന്ന 30 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ വില്‍പ്പനയ്ക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് നിര്‍ണ്ണായകമാണ്.
രൂപ തിരിച്ചുകയറുന്നു
ആഗോളതലത്തില്‍ ടെക്നോളജി ഓഹരികളിലുണ്ടായ അസ്ഥിരത കാരണം സുരക്ഷിതമായ നിക്ഷേപം തേടുന്നവര്‍ക്ക് മുന്നിലെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുകയാണ്. രൂപയുടെ മൂല്യത്തിലുണ്ടായ കടുത്ത ഇടിവിന്റെ ഘട്ടം കഴിഞ്ഞതായും സുനില്‍ കൗള്‍ വിലയിരുത്തുന്നു. രൂപയുടെ മൂല്യം മുന്‍പ് കുറയാനുണ്ടായ കാരണങ്ങളായ ഓഹരികളുടെ ഓവര്‍ വാല്യുവേഷന്‍, കുറഞ്ഞ ഇക്വിറ്റി ഫ്ലോ, വര്‍ദ്ധിച്ച സ്വര്‍ണ്ണ ഇറക്കുമതി എന്നിവ ഇപ്പോള്‍ പരിഹരിക്കപ്പെടുകയാണ്. റഷ്യയില്‍ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതിയും, വ്യാപാര കരാറിലൂടെ ലഭിക്കുന്ന കുറഞ്ഞ താരിഫും ഇന്ത്യയുടെ കറന്റ് അക്കൗണ്ടിന് കരുത്ത് പകരും.
വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ താല്പര്യമുണ്ട്, പ്രത്യേകിച്ച് യൂറോപ്പിലെയും യുഎസിലെയും ക്ലയന്റുകള്‍ ഇന്ത്യയെ അതീവ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ബിഐ വിപണിയില്‍ സ്ഥിരത ആഗ്രഹിക്കുന്നതിനാല്‍ രൂപയുടെ മൂല്യം പെട്ടെന്ന് കുതിച്ചുയര്‍ന്നേക്കില്ലെങ്കിലും, ഒരു തകര്‍ച്ചയുടെ പേടി ഇനി വേണ്ട. ശക്തമായ ആഗോള സാഹചര്യങ്ങളും ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയും വരും മാസങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപം വിപണിയിലേക്ക് എത്തിക്കാന്‍ സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
