image

21 Nov 2025 12:16 PM IST

Stock Market Updates

ഗ്രോ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ തൊടുമോ?

MyFin Desk

Groww Raises $251 million in series E funding to Expand its Business
X

Summary

ലിസ്റ്റിങ്ങിന് ശേഷമുള്ള ആദ്യ പാദഫല റിപ്പോർട്ട് പുറത്ത് വിട്ട് ബില്ല്യൻസ് ബ്രെയിൻസ് ഗാരേജ്


ലിസ്റ്റിങ്ങിന് ശേഷം ആദ്യ പ്രവർത്തന ഫലം പുറത്ത് വിട്ട് ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വർ . സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഗ്രോയുടെ ലാഭത്തിൽ 12 ശതമാനം വർധന. 471 കോടി രൂപയാണ് ലാഭം. പക്ഷേ വരുമാനം ഇടിഞ്ഞു. 9.5 ശതമാനമാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 420.16 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 1,018.74 കോടി രൂപയായി. മുൻ വർഷത്തിലെ ഇതേ പാദത്തിലെ 1,125.38 കോടി രൂപയിൽ നിന്ന് 9.5 ശതമാനമാണ് ഇടിവ്. വാർഷികാടിസ്ഥാനത്തിൽ കുത്തനെ വരുമാനം ഇടിഞ്ഞിട്ടുണ്ട്. സമ്മിശ്രമായ പ്രവർത്തന ഫലമാണെങ്കിലും ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വർ ഓഹരികളിൽ മുന്നേറ്റം.

ഉച്ചക്ക് 12 മണിയോടെ 164 .65 രൂപയിലാണ് ഓഹരി വില. ഇതുവരെയുള്ള ഉയർന്ന വില 193 .80 രൂപയാണ്. രണ്ടാം പാദത്തിൽ ഗ്രോ ആപ്പിൻ്റെ സജീവ ഉപയോക്താക്കൾ ഉയർന്നതായി കമ്പനി അറിയിച്ചു. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ, 13 ശതമാനം വരുമാന വളർച്ചയാണ് കമ്പനി നേടിയത്.

2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ പുതിയ ഉപയോക്താക്കളിൽ, 36 ശതമാനവും മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി തുടങ്ങിയവരാണ്. ഇൻഷുറൻസുകളിൽ പണം മുടക്കുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. ഇടിഎഫ് ഉപയോക്താക്കളുടെ എണ്ണം ഉയർന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് . വിഹിതം ആറു ശതമാനം ഉയർന്നു. ഐപിഒകളിൽ പണം മുടക്കുന്നവരുടെ എണ്ണവും വാർഷികാടിസ്ഥാനത്തിൽ ഇരട്ടിയായിട്ടുണ്ട്.

ഗ്രോ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ തൊടുമോ?

ലിസ്റ്റിങ്ങിന് ശേഷംകമ്പനിയുടെ ഓഹരികൾ നിക്ഷേപകർക്ക് നേട്ടം നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കമ്പനിയുടെ വിപണി മൂല്യം 90863 കോടി രൂപയിലേക്ക് ഉയർന്നിരുന്നു. അധികം വൈകാതെ തന്നെ ഒരു ലക്ഷം കോടി രൂപയിലേക്ക് വിപണി മൂല്യം ഉയർന്നേക്കും. ലിസ്റ്റിങ്ങിന് ശേഷം ഓഹരി വില 17 ശതമാനത്തിലധികം മുന്നേറിയിരുന്നു. ഐപിഒ നിക്ഷേപകർക്ക് മാത്രം 53 ശതമാനം റിട്ടേൺ നേടാനായി.