image

29 Dec 2025 1:51 PM IST

Stock Market Updates

Multibagger Stock : എട്ടു മാസം കൊണ്ട് മൂന്നിരട്ടി വള‍ർന്ന ഒരു ഓഹരി; ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികളിലെ മുന്നേറ്റം തുടരുമോ?

MyFin Desk

Multibagger Stock : എട്ടു മാസം കൊണ്ട് മൂന്നിരട്ടി വള‍ർന്ന ഒരു ഓഹരി; ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികളിലെ മുന്നേറ്റം തുടരുമോ?
X

Summary

മൂന്ന് മാസം കൊണ്ട് തന്നെ മൾട്ടിബാഗ‍ർ റിട്ടേൺ നിക്ഷേപക‍‌ർക്ക് നൽകിയ ഓഹരിയാണ്. ഹിന്ദുസ്ഥാൻ കോപ്പർ മുന്നേറ്റം തുടരുമോ?


എട്ട് മാസം കൊണ്ട് ഓഹരി വിലയിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം. ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികളാണ് മൂന്നിരട്ടിയായി വള‍ർന്നത്. ഒരു ആഴ്ചയിൽ 37 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. കോപ്പ‌‍ർ വിലയിലെ മുന്നേറ്റമാണ് ഹിന്ദുസ്ഥാൻ കോപ്പ‍ർ ഓഹരികളെയും മുന്നോട്ട് നയിച്ചത്. നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഷോർട്ട് ടേം മൾട്ടി ബാ​ഗറുകളുടെ കൂട്ടത്തിൽ ഇപ്പോൾ ഈ ഓഹരിയുമുണ്ട്.

മൂന്ന് മാസം കൊണ്ട് തന്നെ മൾട്ടിബാഗ‍ർ റിട്ടേൺ നിക്ഷേപക‍‌ർക്ക് നൽകിയ ഓഹരി നാല് മാസത്തിനുള്ളിൽ നിക്ഷേപകരുടെ ലാഭം ഇരട്ടിയാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ ഡിസംബ‍ർ 29 തിങ്കളാഴ്ച ഉച്ചയോടെ 489 രൂപയിലാണ് വ്യാപാരം. ഓഹരികൾ കഴിഞ്ഞ തിങ്കളാഴ്ച 15 ശതമാനം ഉയർന്ന് 545.95 രൂപയിലെത്തിയിരുന്നു.

ഓഹരി മുന്നേറുമോ?

52 ആഴ്ചയിലെ ഉയ‍ർന്ന നിരക്കാണിത്. കമ്പനിയുടെ മൊത്തം വിപണി മൂല്യം 52,300 കോടി രൂപയാണ്. 2025 ഓഗസ്റ്റിലെ 230 രൂപയിൽ നിന്ന് 135 ശതമാനത്തിലധികമാണ് ഓഹരി വില ഉയർന്നത്. 8 മാസം മുമ്പ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു. 2025 ഏപ്രിലിൽ 183.90 രൂപയിൽ എത്തിയ ഓഹരി വില ഏകദേശം മൂന്നിരട്ടിയിലേക്ക് കുതിച്ചു.

ചെമ്പ് വിലയിലെ വർധനവും വിപണിയിലെ പോസിറ്റീവ് വികാരവുമാണ് ഓഹരി കുതിക്കാൻ കാരണം.വിലയേറിയ ലോഹങ്ങളുടെ വിലയിൽ എല്ലാം മുന്നേറ്റമുണ്ട്. ആഭ്യന്തര, ആഗോള വിപണികളിൽ ചെമ്പ് വില റെക്കോർഡിലാണ്. ദീ‍‍ർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് ഓഹരി നേട്ടമാകുമെന്ന് വെൽത്ത്മിൽസ് സെക്യൂരിറ്റീസ് ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടർ ക്രാന്തി ബത്തിനി പറയുന്നു.