image

25 Sept 2023 11:41 AM IST

Stock Market Updates

2 കമ്പനികളുടെ അരങ്ങേറ്റം വന്‍ പ്രീമിയത്തോടെ

MyFin Desk

2 companies debut with huge premium
X

Summary

  • ചാവ്ദ ഇൻഫ്രാ 40 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തത്.
  • ഹാൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് 60% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തത്.


കഴിഞ്ഞാഴ്ച പബ്ളിക് ഇഷ്യു നടത്തിയ എസ്എംഇ കമ്പനികളായ ഹാള്‍മാർക് ഒപ്റ്റോയും ചാവ്ദ ഇന്‍ഫ്രായും പ്രീമിയത്തില്‍ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഹാള്‍മാർക് 63 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ചാവ്ദ 40 ശതമാനം പ്രീമിയത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

ഗവേഷണം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാവശ്യമായ ശാസ്ത്ര, എഞ്ചിനീയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഹാൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ഓഹരികൾ 63 ശതമാനം 65.25 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വിലയായ 40 രൂപയായിരുന്നു.

കമ്പനി 11.40 കോടി രൂപയാണ് ഇഷ്യു വഴി സ്വരൂപിച്ചത്. പ്ലാന്റുകളും മെഷിനറികളും വാങ്ങുന്നതിനും പ്രവർത്തന മൂലധനാവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾക്കുമായി ഇഷ്യു തുക ഉപയോഗിക്കും.

ഇമേജിംഗ് ഉപകരണങ്ങൾ, അളവെടുക്കൽ ഉപകരണങ്ങൾ, സ്പെക്ട്രോസ്കോപ്പി, അനലിറ്റിക്കൽ ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ, ഫിസിക്സ് ലാബ് ഉപകരണങ്ങൾ, ബ്രെഡ്ബോർഡ് / ടേബിൾ ടോപ്പുകൾ, ഒപ്റ്റോ മെക്കാനിക്സ്, ഒപ്റ്റിക്സ്, ലീനിയർ ആന്‍ഡ് റൊട്ടേഷൻ സ്റ്റേജുകൾ, മോട്ടറൈസ്ഡ് ലൈൻ സ്റ്റേജുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു.

ചാവ്ദ ഇൻഫ്രാ ലിമിറ്റഡ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ചാവ്ദ ഇൻഫ്രാ ഓഹരികൾ ഇഷ്യൂ വിലയായ 65 രൂപയിൽ നിന്നും 40 ശതമാനം പ്രീമിയത്തിൽ 91 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

ഇഷ്യൂ വലുപ്പം 43.26 കോടി രൂപയാണ്. ഇഷ്യൂ തുക പ്രവർത്തന മൂലധനം, പൊതുവായ കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ പബ്ലിക് ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ചാവ്ദ ഇൻഫ്രാ, ചാവ്ദ ആർഎംസി, ചാവ്ദ ഡെവലപ്പേഴ്സ് എന്നീ മൂന്നു മേഖലകളാണ് ചാവ്ദ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഫ്രാസ്ട്രക്ചറുകൾ മുതലായവയിൽ 67,099.45 ലക്ഷം രൂപ വിലമതിക്കുന്ന 100-ലധികം പൂർത്തീകരിച്ച പ്രോജക്ടുകൾ കമ്പനി കൈമാറിയിട്ടുണ്ട്. അഹമ്മദാബാദ്, ഗാന്ധിനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളത്.