image

16 Sept 2026 12:51 PM IST

Stock Market Updates

ഫെഡ് റിസർവ് തീരുമാനം കാത്ത് വിപണി, താഴ്ന്ന നിരക്കിൽ നിന്ന് മുന്നേറ്റം

MyFin Desk

market awaits fed reserve decision, rebounds from lows
X

Summary

ഇന്ന് പച്ചകത്തി. ഫെഡ് റിസർവ് തീരുമാനം; വിപണിക്ക് നിർണായകമാകുക ഈ ഘടകങ്ങൾ


യുഎസ് ഫെഡ് റിസർവ് നയങ്ങൾ കാത്ത് വിപണി. നിഫ്റ്റി 0.7 ശതമാനം ഉയർന്നു. ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് സെൻസെക്സ് 400 പോയിന്റിലധികം മുന്നേറി . 12 .30 ഓടെ 357 പോയിൻ്റ് ഉയർന്ന് 74,361.31 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 131 പോയിൻ്റ് ഉയർന്ന് 23,249.15 എന്ന നിലവാരത്തിലാണ് വ്യാപാരം.

ചൊവ്വാഴ്ചയുണ്ടായ കനത്ത വിൽപന സമ്മർദ്ദത്തെ മറികടന്നാണ് ഓഹരി വിപണിയിലെ ഈ മുന്നേറ്റം. യുഎസ് ഫെഡറൽ റിസർവിന്റെ ഇന്നത്തെ നയപരമായ തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനിടയിലാണ് തിരിച്ചുവരവ്. മേഖലാടിസ്ഥാനത്തിൽ മിക്ക സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എഫ്എംസിജി മേഖലയിലെ ഓഹരികൾ 1.71 ശതമാനത്തിലധികം ഉയർന്നു. അതേസമയം പ്രതിരോധ മേഖലയിലെ ഓഹരികളിൽ ഇടിവ് . 0.64 ശതമാനമാണ് ഇടിവ്.

ചൊവ്വാഴ്ച 23,119 ലെവലിന് അടുത്താണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു. 'ഓവർസോൾഡ്'അവസ്ഥയിൽ നിന്ന് ബുധനാഴ്ചയുണ്ടായ വിപണിയുടെ തിരിച്ചുവരവ് ഭാഗികമായാണെങ്കിലും താഴ്ന്ന നിലവാരത്തിൽ നിന്നുള്ള തിരിച്ചുവരവ് കൂടെയാണ്. അതേസമയം വിപണിയിലെ നേട്ടങ്ങൾ എല്ലാ മേഖലകളിലും ഒരുപോലെയല്ല.

ഫെഡറൽ റിസർവ് തീരുമാനം നിർണായകമാകും

ഫെഡറൽ റിസർവിന്റെ സെപ്റ്റംബർ 15-16 തീയതികളിലെ യോഗം ബുധനാഴ്ച സമാപിക്കുകയാണ്. പലിശനിരക്ക് സംബന്ധിച്ച തീരുമാനവും ഭാവിയിലേക്കുള്ള സൂചനകളും അറിയാൻ വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 25 ബേസിസ് പോയിന്റ് വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഫെഡിന്റെ സാമ്പത്തിക പ്രവചനങ്ങൾ, ഭാവിയിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയും നിക്ഷേപകർക്ക് നിർണായകമാകും.പലിശനിരക്ക് തീരുമാനത്തേക്കാൾ ഉപരിയായി, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഫെഡിന്റെ വിലയിരുത്തലുകളും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറയുന്നു.