image

4 Oct 2023 1:56 PM IST

Stock Market Updates

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്യുഐപി ആരംഭിച്ചു

MyFin Desk

IDFC First Bank | ബിസിനസ് ന്യൂസ്
X

Summary

  • ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഫ്ലോർ പ്രൈസ് 94.95 രൂപ


ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഒക്‌ടോബർ 3-ന് ആരംഭിച്ച ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റിന്റെ (ക്യുഐപി) ഇഷ്യു വില ഓഹരിയൊന്നിന് 94.95 രൂപയായി നിശ്ചയിച്ചു. എൻഎസ്ഇ-യിലെ ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയായ 94.15 രൂപയെക്കാൾ നേരിയ പ്രീമിയത്തിലാണ് ഫ്ലോർ പ്രൈസ്.

പ്രൈവറ്റ് പ്ലേസ്‌മെന്റും ക്യുഐപിയും ഉൾപ്പെടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ജൂലൈ 29 ന് ബോർഡ് അംഗീകാരം നൽകിയിരുന്നു. അനുവദിക്കുന്ന ഓഹരികളുടെ വില നിർണ്ണയിക്കാൻ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഒക്ടോബർ 6-ന് യോഗം ചേരും. 2021-ൽ, ഓഹരിയൊന്നിന് 57.35 രൂപ നിരക്കിൽ ക്യുഐപി വഴി ബാങ്ക് 3,000 കോടി രൂപ സ്വരൂപിച്ചിരുന്നു.

2023 സെപ്റ്റംബറിൽ രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള യുഎസ് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ വി. വൈദ്യനാഥനിൽ നിന്ന് 478.7 കോടി രൂപയ്ക്ക് ബ്ലോക്ക് ഡീലിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്‍റെ 5.1 കോടി( 0.76 ശതമാനം) ഓഹരികൾ സ്വന്തമാക്കിയിരുന്നു.

ഇതോടെ ജിക്യുജി പാർട്‌ണേഴ്‌സിന്‍റെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ഓഹരി പങ്കാളിത്തം 3.36 ശതമാനമായി ഉയർന്നു. നിക്ഷേപ സ്ഥാപനം കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യൻ കമ്പനികളിൽ 41,478.7 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വാർഷിക അറ്റാദായം 61 ശതമാനം ഉയർന്ന് 765 കോടി രൂപയായി. ഈ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 36 ശതമാനം വർധിച്ച് 3,745 കോടി രൂപയിലെത്തിയിരുന്നു.