image

15 Dec 2025 4:33 PM IST

Stock Market Updates

IDFC First Bank Stock : കുതിച്ച് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾ; കാരണം ഇതാണ്

Rinku Francis

not meeting expectations, idfc first banks net profit rose 18%
X

Summary

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ


ഐഡിഎഫ്സ്സി ഫസ്റ്റ് ബാങ്ക് ഓഹരികളിൽ മുന്നേറ്റം. 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ ഓഹരി വില എത്തി. ഡിസംബർ 15 ലെ ട്രേഡിങ് സെഷനിടയിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 84.3 രൂപയിലേക്ക് വില കുതിച്ചിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഓഹരി വില ഉയർന്നത്. ഈ കാലയളവിൽ ഓഹരി 3.24 ശതമാനമാണ് വില ഉയർന്നത്.

5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസം എന്നിങ്ങനെയുള്ള പ്രധാന മൂവിംഗ് ആവറേജുകൾക്കും മുകളിലാണ് ഓഹരി നിലവിൽ വ്യാപാരം നടത്തുന്നത്. മികച്ച സാങ്കേതിക മുന്നേറ്റം ഓഹരിയിലെ ബുള്ളിഷ് പ്രവണത സൂചിപ്പിക്കുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ പ്രകടനം മറ്റ് സ്വകാര്യ ബാങ്കുകളുടെയും പ്രധാന മാർക്കറ്റ് സൂചികകളുടെയും പ്രകടനത്തെ മറികടന്നു.

നിഷ്ക്രിയാസ്തി കുറഞ്ഞു

കഴിഞ്ഞ വർഷം, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി 28.88 ശതമാനം ഉയർന്നിരുന്നു. ഐഡിഎഫ്സി ലിമിറ്റഡുമായുള്ള ലയനം, മികച്ച സാമ്പത്തിക പ്രകടന റിപ്പോർട്ട്, ഭാവിയിലെ ലാഭവിഹിത സാധ്യതകൾ, സ്വകാര്യ ബാങ്കിംഗ് മേഖലയിലെ മൊത്തത്തിലുള്ള ശക്തമായ നിക്ഷേപക താൽപ്പര്യം എന്നിവ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികളിൽ പ്രതിഫലിച്ചു. 2025 സെപ്റ്റംബർ പാദത്തിൽ ബാങ്കിൻ്റെ മൊത്തം അറ്റാദായം 64.10 ശതമാനം വർദ്ധിച്ചു. തൊട്ടുമുമ്പുള്ള ത്രൈമാസത്തിൽ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 75.5 ശതമാനം വർധിച്ചിരുന്നു.ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഐഡിഎഫ്‌സി ലിമിറ്റഡിൽ ലയിച്ചത് ബാങ്കിൻ്റെ കോർപ്പറേറ്റ് ഘടനയെ ലളിതമാക്കി.ബാങ്കിലേക്ക് ഏകദേശം 600 കോടി രൂപ എത്തിയത് നഷ്ടം നികത്താനും സഹായകരമായിരുന്നു. നിഷ്ക്രിയാസ്തിയിലും ഗണ്യമായ കുറവുണ്ട്.