24 Feb 2026 4:21 PM IST
ഐടിക്ക് തിരിച്ചടി: ഇന്ത്യ ഐഎംഎഫ് സഹായം തേടേണ്ടി വരുമോ? ഞെട്ടിച്ച് ആ റിപ്പോര്‍ട്ട്!
MyFin Desk
എഐ ഭീഷണിയെത്തുടർന്ന് ഇടിയുന്ന ഇന്ത്യൻ ഐടി ഗ്രാഫും റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങളും - സിട്രിനി റിസർച്ച് റിപ്പോർട്ട് വിശകലനം.
Summary
2008-ലെ ലേമാൻ ബ്രദേഴ്സ് തകർച്ചയ്ക്ക് സമാനമായ പ്രതിസന്ധിയിലേക്ക് ഇന്ത്യൻ വിപണി നീങ്ങുന്നതായി മുന്നറിയിപ്പ്. ഐടി മേഖലയിലെ എഐ ആഘാതം റിയൽ എസ്റ്റേറ്റിനെയും ബാധിക്കുന്നു.
വാള്‍സ്ട്രീറ്റ് മുതല്‍ ഇന്ത്യന്‍ വിപണിയെ വരെ ഞെട്ടിച്ചത് സിട്രിനി റിസര്‍ച്ച് റിപ്പോര്‍ട്ട്. ഐടി മേഖലയിലെ എഐ തിരിച്ചടി റിയല്‍ എസ്റ്റേറ്റ് സെക്ടറിനെയും പിടിച്ചുലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. 2008-ലെ ലേമാന്‍ ബ്രദേഴ്‌സ് തകര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് ഇന്ത്യന്‍ ഐടി ഇന്‍ഡക്‌സ് വീണിരിക്കുകയാണ്. ഇതിന് പ്രധാന കാരണം സിട്രിനി റിസര്‍ച്ച് റിപ്പോര്‍ട്ടാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഐടി കമ്പനികളുടെ അടിത്തറ തോണ്ടുമെന്നാണ് ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.പതിറ്റാണ്ടുകളായി ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ കരുത്ത് ലേബര്‍ ആര്‍ബിട്രേജ് ആയിരുന്നു.
അതായത്, കുറഞ്ഞ ചെലവില്‍ വിദഗ്ധരായ ഇന്ത്യന്‍ ഡെവലപ്പര്‍മാരെ ലഭ്യമാക്കുക എന്നതായിരുന്നു ഈ കമ്പനികള്‍ ചെയ്തിരുന്നത്. എന്നാല്‍ ഏജന്റിക് എഐ വരുന്നതോടെ ഈ മേല്‍ക്കോയ്മ അവസാനിക്കും. ഇത് കേവലം ഓഹരി വിപണിയെ മാത്രമല്ല ബാധിക്കുക. ഐടി കയറ്റുമതിയില്‍ നിന്നുള്ള ഡോളര്‍ വരവ് നിലച്ചാല്‍ രൂപയുടെ മൂല്യം വെറും നാല് മാസത്തിനുള്ളില്‍ 18 ശതമാനം വരെ ഇടിഞ്ഞേക്കാം.1991-ന് ശേഷം ആദ്യമായി ഇന്ത്യക്ക് സാമ്പത്തിക സുസ്ഥിരതയ്ക്കായി ഐഎംഎഫിന്റെ വാതിലില്‍ മുട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. അടുത്ത 18 മാസത്തിനുള്ളില്‍ 5% വൈറ്റ് കോളര്‍ ജോലികള്‍ എഐ കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തെ ഉപഭോഗത്തെയും ജിഡിപിയെയും സാരമായി ബാധിക്കും.ഈ പ്രതിസന്ധി മറികടക്കാന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന ഒരു പോംവഴി 'എഐ ടാക്‌സ് ആണ്.
റിയൽ എസ്റ്റേറ്റ് മേഖലക്കും തിരിച്ചടി
ഓട്ടോമേഷനിലൂടെ കമ്പനികള്‍ നേടുന്ന അമിത ലാഭത്തിന് നികുതി ചുമത്തി, അത് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.അതേസമയം, ഐടി മേഖലയിലെ എഐ തിരിച്ചടി റിയല്‍ എസ്റ്റേറ്റ് സെക്ടറിനെയും പിടിച്ചുലയ്ക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനാല്‍ റിയല്‍റ്റിയില്‍ ഇനി വലിയ മുന്നേറ്റം ഉടനടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ മുര്‍തുസ അര്‍സിവാല നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. റിയല്‍ എസ്റ്റേറ്റ് സെക്ടറിലെ ഏറ്റവും മികച്ച ഘട്ടം ഒരുപക്ഷേ അവസാനിച്ച് കഴിഞ്ഞു. ഐടി മേഖലയിലെ അനിശ്ചിതത്വം വിപണിയെ കൂടുതല്‍ ജാഗരൂകരാക്കുന്നു. നിലവില്‍ റിയല്‍റ്റി ഓഹരികള്‍ വരുംകാല വളര്‍ച്ചയെ കാര്യമായി പ്രതിഫലിപ്പിക്കുന്നില്ല. റസിഡന്‍ഷ്യല്‍ സെക്ടറില്‍ ചില അവസരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, ഒരു വലിയ മുന്നേറ്റം ഇനി ഉടനടി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
