image

6 July 2025 10:05 AM IST

Stock Market Updates

ആറ് മുന്‍നിര കമ്പനികള്‍ക്ക് നഷ്ടം 70,000 കോടി കടന്നു

MyFin Desk

6 top 10 companies added a total of Rs 1.13 lakh crore to mcap
X

Summary

കനത്ത നഷ്ടം നേരിട്ടത് എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകള്‍


കഴിഞ്ഞ ആഴ്ച, മികച്ച പത്ത് മൂല്യമുള്ള ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 70,325.5 കോടി രൂപയുടെ ഇടിവ്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഓഹരി വിപണികളിലെ ഇടിവ് പ്രവണതയാണ് ഇതിന് കാരണം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവക്ക് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 19,284.8 കോടി രൂപ കുറഞ്ഞ് 15,25,339.72 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 13,566.92 കോടി രൂപ കുറഞ്ഞ് 10,29,470.57 കോടി രൂപയായി.

ബജാജ് ഫിനാന്‍സിന്റെ മൂല്യം 13,236.44 കോടി രൂപ ഇടിഞ്ഞ് 5,74,977.11 കോടി രൂപയായി. എല്‍ഐസിയുടെ മൂല്യം 10,246.49 കോടി ഇടിഞ്ഞ് 5,95,277.16 കോടി രൂപയുമായി.

ടിസിഎസിന്റെ വിപണി മൂലധനം 8,032.15 കോടി രൂപ ഇടിഞ്ഞ് 12,37,729.65 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 5,958.7 കോടി രൂപ കുറഞ്ഞ് 11,50,371.24 കോടി രൂപയാകുകയും ചെയ്തു.

എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15,359.36 കോടി രൂപ ഉയര്‍ന്ന് 20,66,949.87 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 13,127.51 കോടി രൂപ വര്‍ധിച്ച് 6,81,383.80 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 7,906.37 കോടി രൂപ ഉയര്‍ന്ന് 5,49,757.36 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 5,756.38 കോടി രൂപ ഉയര്‍ന്ന് 7,24,545.28 കോടി രൂപയായി.

ടോപ്-10 കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി നിലനിര്‍ത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയാണ് തൊട്ടുപിന്നില്‍.