image

22 Feb 2026 4:48 PM IST

Stock Market Updates

തിങ്കളാഴ്ച വിപണിയിൽ കുതിച്ചുചാട്ടം? സെൻസെക്സ് 500 പോയിന്റ് ഉയർന്നേക്കാം; ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്!

MyFin Desk

Illustration of Nifty and Sensex stock market charts showing upward trend with bull symbol
X

തിങ്കളാഴ്ച വിപണിയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള വിപണി സൂചകങ്ങൾ

Summary

ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന ആവേശകരമായ സൂചനകൾ; ടെക്സ്റ്റൈൽ, ജ്വല്ലറി ഓഹരികൾക്ക് കോടതി വിധി തുണയാകുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ.


ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാവാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇന്ത്യ വിക്‌സ് ഉയര്‍ന്നു നില്‍ക്കുന്നു.ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാറ്റും കോളു നിറഞ്ഞ ഒരു വാരത്തിനാണ് തുടക്കമാകുന്നത്. കഴിഞ്ഞ ആഴ്ച നേരിയ നേട്ടത്തില്‍ വിപണി ക്ലോസ് ചെയ്‌തെങ്കിലും, നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇന്ത്യ വിക്‌സ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. നിഫ്റ്റിയില്‍ ആര്‍എസ്‌ഐ ഇപ്പോഴും ബിയറിഷ് ക്രോസ്ഓവറിലാണെന്നാണ് LKP സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നത്. ഇത് മാര്‍ക്കറ്റിലെ ദുര്‍ബലമായ മൊമെന്റത്തെയാണ് കാണിക്കുന്നത്. 25,200 എന്ന ലെവല്‍ തകര്‍ന്നാല്‍ വിപണിയില്‍ കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ബാങ്കിംഗ്, മെറ്റല്‍ ഓഹരികളുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ ആഴ്ച വിപണി പിടിച്ചുനിന്നത്. എന്നാല്‍ തിങ്കളാഴ്ച ആഗോള ഘടകങ്ങള്‍ പ്രതികൂലമായാല്‍ നിഫ്റ്റിക്ക് 200-ഡേ ഇഎംഎ എന്ന നിര്‍ണ്ണായക കടമ്പ കടക്കേണ്ടി വരും. നിക്ഷേപകര്‍ തങ്ങളുടെ സ്റ്റോപ്പ് ലോസ്സുകള്‍ കര്‍ശനമായി പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിപണി നിരീക്ഷകനായ അജിത് മിശ്രയുടെ അഭിപ്രായത്തില്‍, നിഫ്റ്റിക്ക് 25,400 പോയിന്റില്‍ ശക്തമായ സപ്പോര്‍ട്ടുണ്ട്. ഇത് തകര്‍ന്നാല്‍ സൂചിക 25,100 ലേക്ക് താഴാം. മുകളിലേക്ക് 25,800 - 26,000 മേഖലയിലാണ് റെസിസ്റ്റന്‍സ് നേരിടുന്നത്.ബാങ്കിംഗ് സൂചിക നിലവില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 61,800 എന്ന നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ ബാങ്ക് നിഫ്റ്റി 63,000 പോയിന്റിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി ഒരു വലിയ 'ഗ്യാപ്പ്-അപ്പ്' ഓപ്പണിംഗിനാണ് തയ്യാറെടുക്കുന്നത്. ഇതിന് പ്രധാന കാരണം ഗിഫ്റ്റ് നിഫ്റ്റി നല്‍കുന്ന സൂചനകളാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി അടയ്ക്കുമ്പോള്‍ നിഫ്റ്റി 25,571 പോയിന്റിലായിരുന്നു. എന്നാല്‍ ഗിഫ്റ്റ് നിഫ്റ്റി നിലവില്‍ 25,764-ല്‍ എത്തിനില്‍ക്കുന്നു. അതായത് ഏകദേശം 200 പോയിന്റിന്റെ പ്രീമിയം! സെന്‍സെക്‌സ് തിങ്കളാഴ്ച 500 പോയിന്റിലധികം നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യതയെന്ന് പ്രമുഖ അനലിസ്റ്റ് അവിനാഷ് ഗോരക്ഷക്കര്‍ വിലയിരുത്തുന്നു. ടെക്‌സ്‌റ്റൈല്‍സ് സെക്ടറില്‍ വര്‍ദ്ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്, വെല്‍സ്പണ്‍ ലിവിംഗ്, കെ.പി.ആര്‍ മില്‍, ട്രൈഡന്റ്. ജെംസ് ആന്‍ഡ് ജ്വല്ലറി വിഭാഗത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്, സെന്‍കോ ഗോള്‍ഡ്, ടൈറ്റന്‍., ഓട്ടോ സെക്ടറില്‍ ഭാരത് ഫോര്‍ജ്, അപ്പോളോ ടയേഴ്‌സ്.കെമിക്കല്‍ സെക്ടറില്‍ ബി.എ.എസ്.എഫ് ഇന്ത്യ, നവീന്‍ ഫ്‌ലൂറിന്‍, യു.പി.എല്‍ എന്നിവയാണ് ശ്രദ്ധാകേന്ദ്രമാവാന്‍ സാധ്യത.