image

29 Sept 2025 4:23 PM IST

Stock Market Updates

ഓഹരി വിപണി 'റെഡില്‍'; സെന്‍സെക്‌സ് 100 പോയിന്റ് ഇടിഞ്ഞു

MyFin Desk

ഓഹരി വിപണി റെഡില്‍; സെന്‍സെക്‌സ് 100 പോയിന്റ് ഇടിഞ്ഞു
X

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 61 പോയിന്റ് താഴ്ന്ന് 80,364 ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 24,634 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികൾ

നിഫ്റ്റി ഓഹരികളിൽ എറ്റേണൽ, ഭാരത് ഇലക്ട്രോണിക്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, വിപ്രോ എന്നിവ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, എൽ ആൻഡ് ടി, അപ്പോളോ ഹോസ്പിറ്റൽസ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

സെക്ടര്‍ സൂചികകൾ

സെക്ടര്‍ സൂചികകളില്‍ എണ്ണ, വാതകം, പി‌എസ്‌യു ബാങ്ക്, ഊർജ്ജം, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ മീഡിയ സൂചിക ഒരു ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക നേരിയ തോതിൽ ഇടിഞ്ഞു.