image

30 Sept 2025 4:29 PM IST

Stock Market Updates

ഓഹരി വിപണിയില്‍ ഇടിവ്, സെന്‍സെക്‌സ് 100 പോയിന്റ് താഴ്ന്നു

MyFin Desk

leading players kneel, losses amount to three lakh crores
X

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 97 പോയിന്റ് താഴ്ന്ന് 80,267 ലും നിഫ്റ്റി 23 പോയിന്റ് താഴ്ന്ന് 24,611 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികൾ

സെൻസെക്സ് ഓഹരികളിൽ അദാനി പോർട്ട്സ്, അൾട്രാടെക്, ടാറ്റ മോട്ടോഴ്സ്, ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ഭാരതി എയർടെൽ, ഐടിസി, ട്രെന്റ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

സെക്ടര്‍ സൂചികകൾ

സെക്ടര്‍ സൂചികകളില്‍ നിഫ്റ്റി പി‌എസ്‌യു ബാങ്ക് 1.78 ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ എന്നിവ 0.46 - 1.16 ശതമാനം വരെ ഉയർന്നു. അതേസമയം എഫ്‌എം‌സി‌ജി, ഐടി , മീഡിയ, ഫാർമ എന്നിവ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.01 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് 100 സൂചിക 0.08 ശതമാനം ഉയർന്നു.