image

18 Feb 2026 5:03 PM IST

Stock Market Updates

ദലാൽ സ്ട്രീറ്റിൽ കുതിപ്പിന്റെ കാലം? വിപണിയുടെ ഗതി മാറ്റാൻ പോകുന്ന 5 പ്രധാന ഘടകങ്ങൾ ഇതാ!

MyFin Desk

Bullish trend in Indian stock market, Dalal Street trading floor, and financial growth charts
X

ഇന്ത്യൻ ഓഹരി വിപണിയിലെ തിരിച്ചുവരവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

Summary

ഇന്ത്യ-യുഎസ് വ്യാപാര കരാറും കമ്പനികളുടെ മികച്ച ലാഭക്ഷമതയും വിപണിക്ക് കരുത്താകുന്നു; നിക്ഷേപകർക്ക് ആശ്വാസമായി വിദഗ്ധരുടെ നിരീക്ഷണം.


ദലാല്‍ സ്ട്രീറ്റ് തിരിച്ചുവരവിന്റെ പാതയിലെന്ന് വിദഗ്ധര്‍. വിപണിയുടെ ഗതി മാറ്റാന്‍ പോകുന്നത് 5 ഘടകങ്ങളെന്നും വിശദീകരണം.കമ്പനികളുടെ ലാഭത്തിലുള്ള കുതിപ്പ്, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ലാര്‍ജ് ക്യാപ് ഓഹരികളുടെ ന്യായമായ വില, ശക്തമായ സാമ്പത്തിക അടിത്തറ, സ്വര്‍ണ്ണത്തിലെയും വെള്ളിയിലെയും ചാഞ്ചാട്ടം എന്നിവയാണ് വിപണിയ്ക്ക് കരുത്താവുക. മൂന്നാം പാദത്തിലെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. നിഫ്റ്റി കമ്പനികള്‍ 7% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഈ പ്രകടനം ഇനിയും മെച്ചപ്പെടുമെന്നാണ് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ നിരീക്ഷിക്കുന്നത്. യെസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം വരുമാന വളര്‍ച്ച വരും മാസങ്ങളില്‍ കൂടുതല്‍ ശക്തമാകും.ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യയിലേക്ക് പണം ഒഴുക്കിത്തുടങ്ങി. അമേരിക്കന്‍ ടെക് ഓഹരികളിലെ നഷ്ടം ഒഴിവാക്കാന്‍ സുരക്ഷിതമായ വിപണി തേടുന്ന വിദേശികള്‍ക്ക് മുന്നിലെ പ്രധാന ലക്ഷ്യസ്ഥാനം ഇപ്പോള്‍ ഇന്ത്യയാണ്. കഴിഞ്ഞ 13 വ്യാപാര ദിനങ്ങളില്‍ 8 ദിവസവും അവര്‍ ഇന്ത്യന്‍ ഓഹരികള്‍ വാരിക്കൂട്ടിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. നിഫ്റ്റിയുടെ നിലവിലെ പി.ഇ 22.5 ആണ്. ഇത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശരാശരിയായ 22.3-ന് തുല്യമാണ്. അതായത്, വലിയ കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ കൃത്യമായ വിലയിലാണ്. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളില്‍ അല്പം വിലകൂടുതല്‍ ഉണ്ടെങ്കിലും, ലാര്‍ജ് ക്യാപ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നുവെന്നും പിഎല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026ലെ സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8% മുതല്‍ 7.2% വരെയായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. യൂണിയന്‍ ബജറ്റ് 2026-ല്‍ പ്രഖ്യാപിച്ച 12.2 ലക്ഷം കോടി രൂപയുടെ മൂലധന ചെലവും വിപണിക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. പണപ്പെരുപ്പംനിയന്ത്രണവിധേയമാകുന്നതും വിപണിക്ക് അനുകൂലമായ ഘടകമാണെന്ന് പിഎല്‍ ക്യാപിറ്റല്‍ വ്യക്തമാക്കി. സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉണ്ടായ വലിയ വിലയിടിവും അസ്ഥിരതയും കാരണം റീട്ടെയില്‍ നിക്ഷേപകര്‍ വീണ്ടും ഓഹരി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.