image

4 Aug 2026 10:47 AM IST

Stock Market Updates

ട്രേഡിങ് , ഇൻവെസ്റ്റ്മൻ്റ് രം​ഗത്ത് മുന്നേറണോ? മുംബൈയിലെ ഈ എക്സ്പോ സഹായിക്കും ; കൈകോർത്ത് മൈഫിൻ ടിവിയും

MyFin Desk

ട്രേഡിങ് , ഇൻവെസ്റ്റ്മൻ്റ്  രം​ഗത്ത് മുന്നേറണോ?  മുംബൈയിലെ ഈ എക്സ്പോ സഹായിക്കും ; കൈകോർത്ത് മൈഫിൻ ടിവിയും
X

Summary

ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മൻ്റ് എക്സ്പോകളിൽ ഒന്ന് ഓഗസ്റ്റ് 29, 30 തീയതികളിൽ ജിയോ കൺവെൻഷൻ സെൻ്ററിൽ. മീഡിയ പാർട്ണറായി മെെഫിൻ ടിവിയും


ഇന്ത്യയുടെ ട്രേഡിങ്, ഇൻവെസ്റ്റ്മൻ്റ് രം​ഗം വളരെ വേഗത്തിൽ വളരുകയാണ്. ഒരുകാലത്ത് മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയുടെ ട്രേഡിങ് രം​ഗം ഇപ്പോൾ ടയർ -2, ടയർ -3 നഗരങ്ങളിലേക്കും അതിവേഗം വളരുന്നു. ഉയ‍ർന്ന സാമ്പത്തിക അവബോധം, എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ , സമ്പത്ത് വളർത്താൻ ആഗ്രഹിക്കുന്ന പുതുതലമുറ നിക്ഷേപകർ എന്നീ ഘടകങ്ങൾ ഈ വേ​ഗത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇവിടെയാണ് ആധികാരികമായ ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മന്റ് എക്സ്പോകളുടെ പ്രസക്തി.

ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എക്‌സ്‌പോ മുംബൈയിലെ ജിയോ കൺവെൻഷൻ സെൻ്ററിൽ ഒരുങ്ങുന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന മണി എക്സ്പോയുടെ മീഡിയോ പാർട്ണറായി മൈഫിൻ ടിവിയും.

ട്രേഡിങ് രംഗത്തെ അറിവ് പങ്കിടുന്നതിനും, പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും, ബിസിനസ് നെറ്റ്‍വ‍ർക്കിം​ഗിനും എക്സ്പോ അവസരം ഒരുക്കും. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് കമ്പനികൾ, ഫിനാൻസ് പ്രൊഫഷണലുകൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന എക്സ്പോയിൽ പ്രമുഖ ഓൺലൈൻ ട്രേഡിംഗ്, ഫിൻടെക് ഇന്നവേറ്റർമാർ, ഇൻവെസ്റ്റ്മൻ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയും കൈകോ‍ർക്കും. വിദഗ്ദ്ധ‍ർ നയിക്കുന്ന കോൺഫറൻസുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ എന്നിവയും എക്‌സ്‌പോയിൽ ഉണ്ടായിരിക്കും.

അറിയാം ഫിൻടെക്ക് രംഗത്തെ പുതുചലനങ്ങൾ

മണി എക്‌സ്‌പോ ഇന്ത്യയുടെ അഞ്ചാം പതിപ്പാണിത്. ട്രേഡിങ് , ഇൻവെസ്റ്റ്മൻ്റ് രംഗത്ത് സജീവമായവരെ ആഗോള ഫിനാൻഷ്യൽ ബ്രാൻഡുകൾ, മാർക്കറ്റിങ് വിദഗ്ധർ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മണി എക്‌സ്‌പോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനം, നെറ്റ്‌വർക്കിംഗ് എന്നിവക്കൊപ്പം ബിസിനസ് വളർച്ചക്കും അവസരമുണ്ട്.

ധനകാര്യ മേഖലയുടെ ഭാവി തന്നെ രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനും എക്സ്പോ സഹായകരമാകും. സ്റ്റോക്ക് ബ്രോക്കർമാർ, പ്രമുഖ ഫിൻടെക് കമ്പനികൾ, നിക്ഷേപകർ, ട്രേഡർമാർ, വ്യവസായികൾ എന്നിവരും എക്സ്പോയുടെ ഭാഗമാകും.

വിവരങ്ങൾക്ക് : https://moneyexpoindia.com/