8 Feb 2026 2:41 PM IST
പണപ്പെരുപ്പ ഡാറ്റ, വിദേശ നിക്ഷേപം, മൂന്നാം പാദ വരുമാനം വിപണിയെ സ്വാധീനിക്കും
MyFin Desk
Summary
ഫെബ്രുവരി 12 ന് പുറത്തിറങ്ങുന്ന റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റയും 13 ന് പുറത്തിറങ്ങുന്ന വിദേശനാണ്യ കരുതല്‍ ഡാറ്റയും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും
പണപ്പെരുപ്പ ഡാറ്റ, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍, ആഗോള പ്രവണതകള്‍ എന്നിവ ഈ ആഴ്ച ഓഹരി വിപണിയെ സ്വാധീനിക്കുമെന്ന് വിശകലന വിദഗ്ധര്‍. കൂടാതെ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും മൂന്നാം പാദ വരുമാനവും ആഴ്ചയിലെ വിപണിയുടെ ഗതി നിർണയിക്കും.
ഈ ആഴ്ച നിരവധി പ്രധാന ആഭ്യന്തര, ആഗോള സംഭവ വികാസങ്ങളുണ്ട്. ഫെബ്രുവരി 12 ന് പുറത്തിറങ്ങുന്ന റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റയും ഫെബ്രുവരി 13 ന് പുറത്തിറങ്ങുന്ന വിദേശനാണ്യ കരുതല്‍ ഡാറ്റയും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.
പാദഫം പ്രഖ്യാപിക്കുന്ന കമ്പനികൾ ഏതൊക്കെ?
ടൈറ്റന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയില്‍നിന്നും പ്രതീക്ഷിക്കുന്ന പ്രധാന ഫലങ്ങള്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ടമായ നീക്കങ്ങൾക്ക് കാരണമാകും. ആഗോളതലത്തില്‍, നാസ്ഡാക്ക് കോമ്പോസിറ്റിന്റെ ഇടിവിനെത്തുടര്‍ന്നുള്ള ആശങ്കകൾളും റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ റിസര്‍ച്ച് എസ്വിപി അജിത് മിശ്ര ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ സംഭവവികാസങ്ങളും വിപണികളിലെ സ്വാധീനവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു. അശോക് ലെയ്ലാന്‍ഡ്, ഒഎന്‍ജിസി, ബജാജ് ഇലക്ട്രിക്കല്‍സ്, ഐഷര്‍ മോട്ടോഴ്സ് എന്നിവ ഈ ആഴ്ചയില്‍ അവരുടെ ഫലങ്ങള്‍ പ്രഖ്യാപിക്കും എന്നത് നിർണായകമാകും.
പഠിക്കാം & സമ്പാദിക്കാം
Home
