image

6 Jan 2024 3:25 PM IST

Stock Market Updates

എം‌എസ്‌സി‌ഐ സൂചികയിലേക്ക് ഓഹരികളുടെ ഒഴുക്ക്; പ്രഖ്യാപനം ഫെബ്രു 13-ന്

MyFin Desk

inflow of shares into the msci index; announcement on february 13
X

Summary

  • നിലവിൽ എം‌എസ്‌സി‌ഐ സ്റ്റാൻഡേർഡ് സൂചികയിൽ 17.1% വരുന്നത് ഇന്ത്യൻ ഓഹരികളാണ്
  • പുതുക്കിയ പട്ടികയുടെ ക്രമീകരണങ്ങൾ ഫെബ്രുവരി 29-ന്
  • നേരെത്തെ ഒൻപത് ഇന്ത്യൻ ഓഹരികൾ സൂചികയിൽ ഉൾപ്പെടുത്തിയിരുന്നു


അടുത്തിടെ ലിസ്റ്റുചെയ്ത ഐആർഇഡിഎ, സെല്ലോ വേൾഡ്, ഹോനാസ കൺസ്യൂമർ പ്രോഡക്‌ട്‌സ്, സിഗ്നേച്ചർ ഗ്ലോബൽ എന്നീ ഓഹരികൾ എംഎസ്‌സിഐ സ്‌മോൾക്യാപ് സൂചികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ള നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച്. ഫെബ്രുവരി 13-ന് എംഎസ്‌സിഐ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വരും. പുതുക്കിയ പട്ടികയുടെ ക്രമീകരണങ്ങൾ ഫെബ്രുവരി 29-ന് പൂർത്തിയാവും.

ജയപ്രകാശ് അസോസിയേറ്റ്‌സ്, ആർആർ കാബൽ, കെപിഐ ഗ്രീൻ എനർജി, പ്രോട്ടീൻ ഇ-ഗോവ്, സ്വാൻ എനർജി, ജെ കുമാർ ഇൻഫ്രാപ്രോജക്‌ട്‌സ്, റട്ടൻഇന്ത്യ പവർ, ടൈം ടെക്‌നോപ്ലാസ്റ്റ്, എതോസ, സാൻഡൂർ മാംഗനീസ്, കെസോറാം മാംഗനീസ് സിൽക്സ് കലാമന്ദിർ, ഫെഡ്ബാങ്ക്, ഡിബി റിയാലിറ്റി എന്നിവയുടെ ഓഹരികൾ എംഎസ്‌സിഐ സ്‌മോൾക്യാപ് ഇൻഡക്‌സിൽ ഉൾപ്പെടാൻ സാധ്യതയുള്ളതായി നുവാമ അറിയിച്ചു.

ഈ ഓഹരികൾ കഴിഞ്ഞ മൂന്നു മാസത്തിനിടെ 10-100 ശതമാനത്തിന്റെ ഇടയിൽ നേട്ടം കൈവരിച്ചിട്ടുണ്ട്. നുവമ്മയുടെ കണക്ക് പ്രകാരം ഐആർഇഡിഎ യുടെ ഉൾപെടുത്താൻ ഓഹരികളിലേക്ക് 11 ദശലക്ഷം ഡോളർ വരെയുള്ള നിഷ്ക്രിയ നിക്ഷേപം കൊണ്ട് വരും. മറ്റു ഓഹരികളിലേക്കും 2-7 ദശലക്ഷം ഡോളർ വരെയയുള്ള നിക്ഷേപവും കൊണ്ട് വരും.

എം‌എസ്‌സി‌ഐ, എഫ്‌ടി‌എസ്‌ഇ പോലുള്ള ആഗോള സൂചികകളിൽ ഓഹരികൾ ഉൾപ്പെടുത്തുകയോ വെയ്‌റ്റേജ് വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഓഹരിക്കലേക്കുള്ള നിഷ്‌ക്രിയ ഫണ്ടുകളുടെ ഒഴുക്കിലേക്ക് നയിക്കുന്നു. ഈ സൂചികകളിൽ നിന്നുള്ള ഒഴിവാക്കൽ ഓഹരികളിൽ നിന്നുള്ള പുറത്തു പോകലിൽനും കാരണമാവാറുണ്ട്. അത് കൊണ്ട് തന്നെ ഈ സൂചികളിലേക്കുള്ള ഓഹരികളുടെ ഉള്പെടുത്താലും പുറത്തായാലും ഏറെ ശ്രദ്ധിക്കുന്നവയാണ്.

എം‌എസ്‌സി‌ഐ സ്റ്റാൻഡേർഡ് ഇൻഡക്സ്

ജിൻഡാൽ സ്റ്റെയിൻലെസ്, ഭെൽ, പഞ്ചാബ് നാഷണൽ ബാങ്ക്, എൻഎംഡിസി, ഒബ്റോയ് റിയാലിറ്റി എന്നിവ നിലവിൽ എംഎസ്‌സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഉൾപ്പെടുത്താൻ യോഗ്യത നേടിയ ഓഹരികളാണ്.

ഉൾപ്പെടുത്തുന്നതിന് നിലവിലെ വിപണി വില തുടരേണ്ടതുണ്ട്. ഒരിക്കൽ ഉൾപ്പെടുത്തിയാൽ, ഓഹരികൾക്ക് 130-150 ദശലക്ഷം ഡോളറിന്റെ നിഷ്ക്രിയ ഫണ്ടുകളുടെ ഒഴുക്ക് കാണാൻ സാധ്യമാവും," നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച് മേധാവി അഭിലാഷ് പഗാരിയ പറഞ്ഞു.

എം‌എസ്‌സി‌ഐ സ്റ്റാൻഡേർഡ് സൂചികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുള്ള മറ്റു ഓഹരികളിൽ, അൽകെം ലാബ്സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സോളാർ ഇൻഡസ്ട്രീസ് എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ ഓഹരികൾ നിലവിലെ വിലയിൽ നിന്നും 2-6 ശതമാനം കൂടി ഉയരേണ്ടതുണ്ട്, പഗാരിയ പറഞ്ഞു.

അതുപോലെ, ഡാൽമിയ ഭാരത്, എൻഎച്ച്പിസി, ജിഎംആർ എയർപോർട്ട്സ്, എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്, കാനറ ബാങ്ക്, മാൻകൈൻഡ് ഫാർമ, ബോഷ്, വോഡഫോൺ ഐഡിയ എന്നിവ 8-20 ശതമാനം വരെ ഉയർന്നാൽ എംഎസ്‌സിഐ സ്റ്റാൻഡേർഡ് സൂചികയിൽ ഇടം നേടാനാകും.

ഒഴിവാക്കാൻ സാധ്യതയുള്ള ഓഹരികളിൽ, നിലവിലെ വിപണി വിലയേക്കാൾ 3-4 ശതമാനം ഇടിഞ്ഞാൽ ഇന്ദ്രപ്രസ്ഥ ഗ്യാസിന് സൂചികയിൽ നിന്ന് പുറത്തു പോകും. നിലവിൽ ഇത് സുരക്ഷിതമാണ്.

നിലവിൽ എം‌എസ്‌സി‌ഐ സ്റ്റാൻഡേർഡ് സൂചികയിൽ 17.1 ശതമാനവും വരുന്നത് ഇന്ത്യൻ ഓഹരികളാണ്. ഇത് 2020ൽ 8 ശതമാനമായിരുന്നു. നേരെത്തെ ഒൻപത് ഇന്ത്യൻ ഓഹരികൾ സൂചികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, സുസ്ലോൺ എനർജി, പെർസിസ്റ്റന്റ് സിസ്റ്റംസ്, പേടിഎം പാരന്റ് വൺ97 കമ്മ്യൂണിക്കേഷൻസ് എന്നിവയാണ് ഉൾപ്പെടുത്തിയ ഓഹരികൾ.