image

16 Jan 2026 11:59 AM IST

Stock Market Updates

Infosys Stock Prediction :ഇൻഫോസിസ്; ഓഹരികളിൽ മുന്നേറ്റ പ്രവചനവുമായി ബ്രോക്കറേജുകൾ, എത്ര ശതമാനം വില ഉയരും?

MyFin Desk

Infosys Stock Prediction :ഇൻഫോസിസ്; ഓഹരികളിൽ മുന്നേറ്റ പ്രവചനവുമായി ബ്രോക്കറേജുകൾ,  എത്ര ശതമാനം വില ഉയരും?
X

Infosys Stock

Summary

ഇൻഫോസിസ് ഓഹരി എത്ര ശതമാനം വരെ ഉയരും? ഓഹരികളിൽ മുന്നേറ്റ പ്രവചനവുമായി പ്രമുഖ ബ്രോക്കറേജുകൾ.


ഇൻഫോസിസ് ഓഹരികളിൽ വലിയ മുന്നേറ്റം. രാവിലെ 11.30 ഓടെ ഇൻഫോസിസ് ഓഹരി വില 1685 .40 രൂപയിലാണ്. 5.35 ശതമാനമാണ് ഓഹരി വിലയിലെ മുന്നേറ്റം. വിവിധ ബ്രോക്കറേജുകൾ ഓഹരി വിലയിൽ 19 ശതമാനം വരെ മുന്നേറ്റം പ്രവചിച്ചിട്ടുണ്ട്. ഇൻഫോസിസിൻ്റെ പാദഫല റിപ്പോർട്ടും എഐ പദ്ധതികളുമാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം.

കമ്പനിയുടെ വാർഷിക വരുമാന വളർച്ച ഉയർന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ശക്തമായ പുതിയ കരാറുകളും മെച്ചപ്പെട്ട വിപണി സാഹചര്യങ്ങളും കാരണം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരികളിൽ മുന്നേറ്റം പ്രവചിക്കുന്നു. യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇൻഫോസിസിന്റെ എഡിആർ കഴിഞ്ഞ രണ്ട് സെഷനുകളിലായി 7.6 ശതമാനം ഉയർന്നു.

എഐ; വരുന്നത് വമ്പൻ പദ്ധതികൾ

ചോയ്‌സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസും നുവാമയും ഉൾപ്പെടെ ഓഹരികളിൽ മുന്നേറ്റം പ്രവചിക്കുന്നു. 26 ഇടപാടുകളിൽ നിന്ന് 480 കോടി ഡോളറിന്റെ മൊത്തം കരാർ മൂല്യമാണ് പ്രതീക്ഷിക്കുന്നത്. എഐ കേന്ദ്രീകൃത സേവനങ്ങൾ കേന്ദ്രീകരിച്ച് വിപണി വിഹിതം ഉയർത്താൻ ഇൻഫോസിസ് ശ്രമിക്കുന്നുണ്ട്. ഇൻഫോസിസ് മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എഐ എഞ്ചിനീയറിംഗ്, എഐ ഡാറ്റ, എഐ ഏജന്റ്, എഐ സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയവക്ക് കമ്പനി പ്രാധാന്യം നൽകുന്നു. 2027 സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ചയാണ് ഇൻഫോസിസ് പ്രതീക്ഷിക്കുന്നതെന്ന് ചോയ്‌സ് പറയുന്നു.